മറയൂര്‍ ചന്ദന ഗോഡൗണില്‍ ഇനി ആനക്കൊമ്പും സുരക്ഷിതം
മറയൂര്‍: സംസ്ഥാനത്ത് നിന്ന് സോഷ്യല്‍ ഫോറസ്റ്ററ്റി വിഭാഗം ഏറ്റെടുക്കുന്ന നാട്ടാനകളുടെ കൊമ്പുകള്‍ ഇനി മറയൂര്‍ ചന്ദന ഗോഡൗണില്‍ സൂക്ഷിക്കാന്‍ വനം വകുപ്പിന്റെ തീരുമാനം.
ഈ ഉത്തരവിന്റെ ഭാഗമായാണ് സോഷ്യല്‍ ഫോറസ്റ്ററ്റി ഡിവിഷനുകളായ പെരുമ്പാവൂര്‍ ,എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരുന്ന 19 ജോഡി ആനക്കൊമ്പുകള്‍ മറയൂരിലെത്തിച്ചു. ഇതില്‍ 3 ജോഡി പെരുമ്പാവൂരില്‍ നിന്നും 5 ജോഡി എറണാകുളം ഡിവിഷണില്‍ നിന്നും 11 ജോഡി പത്തനംതിട്ടയില്‍ നിന്നുമാണ് എത്തിച്ചത്. മറ്റു ഡിവിഷണുകളില്‍ സൂക്ഷിച്ചിരിക്കുന്ന കൊമ്പുകളും അടുത്ത ദിവസങ്ങളില്‍ മറയൂരിലെത്തിക്കും.
കൊമ്പിന്റെ നീളം, വണ്ണം, തൂക്കം എന്നിവ ക്രിത്യമായി രേഖപ്പെടുത്തിയാണ് മറയൂരില്‍ സൂക്ഷിക്കുന്നത്. ചരിയുന്ന നാട്ടാനകളുടെ കൊമ്പുകള്‍ അതത് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനുകളുടെ ഓഫീസുകളിലാണ് സൂക്ഷിച്ചിരുന്നത്. സുരക്ഷിതത്വമില്ലാത്ത സാഹചര്യത്തിലാണ് വനസമ്പത്തായ ചന്ദനം സൂക്ഷിച്ചിരിക്കുന്ന മറയൂര്‍ ചന്ദന ഗോഡൗണില്‍ ആന കൊമ്പുകള്‍ സൂക്ഷിക്കുന്നതിന് വനം വകുപ്പ് തീരുമാനിച്ചത്. ചരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളുടെ ഉടമസ്ഥാവകാശവും വനംവകുപ്പിലെ സോഷ്യല്‍ ഫോറസ്റ്ററ്റി വിഭാഗത്തിനാണ്. ഇതുവരെ റേഞ്ചുകളില്‍ നിന്നും ലഭിക്കുന്ന കൊമ്പുകള്‍ അതത് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷണുകളിലാണ് സൂക്ഷിച്ചു വന്നിരുന്നത്. ഗോഡൗണില്‍ കൊമ്പ് സൂക്ഷിച്ചിരിക്കുന്ന ഇരുമ്പുപ്പെട്ടിയുടെ ഒരു താക്കോല്‍ അതാത് റേഞ്ചിലെ ഓഫീസറുടെയടുത്തും മറ്റൊരു താക്കോല്‍ മറയൂര്‍ റേഞ്ച് ഓഫീസറുടെ പക്കലുമായിരിക്കും. രണ്ടു പേരുടെ സാന്നിധ്യത്തില്‍ മാത്രമെ പെട്ടി തുറക്കുവാന്‍ കഴിയുകയുള്ളുവെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."