രാജ്യസ്‌നേഹം പഠന വിഷയമാക്കണം: എം.എ യൂസഫലി
നാട്ടിക: മത തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളുമാണു ലോകം നേരിടുന്ന ഏറ്റവും വലിയഭീഷണിയെന്ന് പത്മശ്രീ ഡോ:എം.എ യൂസഫലി അഭിപ്രായപ്പെട്ടു. ഭീകരവാദത്തേയും മത തീവ്രവാദത്തേയും ചെറുത്ത് തോല്‍പിക്കേണ്ട ബാധ്യതസമുദായ സംഘടനകള്‍ ഏറ്റെടുക്കണം.
പുതിയ തലമുറയെ ഈ വിപത്തില്‍ നിന്നും രക്ഷിക്കുന്നതിനു കലാലയങ്ങളില്‍ രാജ്യ സ്‌നേഹം പഠന വിഷയമാക്കാണമെന്നും യൂസഫലി അഭിപ്രായപ്പെട്ടു. യു.എ.ഇ നാട്ടിക മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റി ദുബൈ അല്‍ബൂം ടൂറിസ്റ്റ് വില്ലേജില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് ആര്‍.എ ബഷീര്‍ അധ്യക്ഷനായി.
സമസ്ത മുശാവറ അംഗം ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ: ആര്‍. രജിത് കുമാര്‍, ലുലു ഗ്രൂപ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അഷറഫലി എം.എ, നാട്ടിക മഹല്ല് പ്രസിഡന്റ് പി.എം മുഹമ്മദലി ഹാജി, സെക്രടറി സി.എ.മുഹമ്മദ് റഷീദ്,പി.എം.സാദിഖലി, നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ്ന്റ് കെ.എ ഷൗഖത്തലി, ലുലു ഗ്രൂപ് ഡയറക്ടര്‍
സലീം എം.എ,പി.കെ.അബ്ദുള്‍ മജീദ്, പി.എം അബ്ദുള്‍ സലീം, കെ.കെ ഹംസ ഖത്തര്‍,
സി.എ അഷറഫലി മസ്‌കറ്റ്, എന്‍.എ സൈഫിദ്ദീന്‍, ആഷിഖ് അസീസ് പ്രസംഗിച്ചു. വെല്‍ഫെയര്‍ കമ്മിറ്റി സെക്രടറി കെ.എം.നാസര്‍ സ്വാഗതവും കോഡിനേറ്റര്‍ അബു ഷമീര്‍ നന്ദിയും പറഞ്ഞു. പതിനാലു മാസം കൊണ്ട് ഖുര്‍ആന്‍ മനപാഠമാക്കിയ മുഹമ്മദ് സഹല്‍ കടുകപീടികയില്‍, മുഹമ്മദ് ഇസ്മായീല്‍ ഉപ്പാട്ട്. ഗോജുകാന്‍ കരാത്തെയില്‍ കുമിത്തെയില്‍ നാഷണല്‍ചാമ്പ്യന്‍ സി.ഐ മുഹമ്മദ് ഇബ്രാഹീം, ഇന്റര്‍ നാഷണല്‍ ബെഞ്ച് മാര്‍ക്ക് ടെസ്റ്റിലെ ഉന്നതവിജയത്തിനു ഐഷ നഷാദ്,
സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക ്ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍പ്രസിഡന്റ് പി.എ സജാദ്‌സഹീര്‍, വൈമാനികന്‍ ജസില്‍റഹ്മാന്‍, നാല്‍പത് വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയായ വി.കെ മൂസഹാജി, കെ.എ മുഹമ്മദ്,സി.എം ബഷീര്‍, സി.എം അബ്ദുല്‍റഷീദ്, പി.എ.മുഹമ്മദ് ഷരീഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."