കര്‍ണാടകത്തില്‍ മന്ത്രിമാരുടെ കാര്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്
ബംഗളൂരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണത്തില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് ധാരണയായതായി സൂചന. കോണ്‍ഗ്രസിന് 20ഉം ജെ.ഡി.എസിന് 13ഉം മന്ത്രി സ്ഥാനങ്ങള്‍ നല്കാന് ധാരണയായെന്നാണ് റിപ്പോര്‍ട്ട്.
ഇരു കക്ഷികളുടെയും നേതാക്കന്മാര് തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടാക്കുന്നതിന് ഇരു പാര്‍ട്ടികളുടെയും സംയുക്ത നേതൃയോഗം ഇന്ന് ചേരും.
മുഖ്യമന്ത്രിയാവുന്ന കുമാരസ്വാമി ധനകാര്യവകുപ്പ് കൂടി കൈകാര്യം ചെയ്യുമെന്നാണ് സൂചന. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയും ആയേക്കും. കോണ്‍ഗ്രസില്‍നിന്ന് മലയാളികളായ കെ. ജെ ജോര്‍ജിനും യു.ടി. ഖാദറിനും ഈ മന്ത്രിസഭയില്‍ പദവി ലഭിക്കുമെന്നുതന്നെയാണ് കരുതുന്നത്. രാമലിംഗ റെഡ്ഡി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കും.
ബുധനാഴ്ചയാണ് സത്യപ്രത്ജഞ. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
അതിനിടെ, തെരഞ്ഞെടുപ്പ് മാറ്റിവെച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ജെ.ഡി.എസും പരസ്പര സഹകരണത്തോടെ മത്സരിക്കും. ജയാനഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിയെ ജെ.ഡി.എസ് പിന്തുണക്കും. ആര്.ആര് നഗറില്‍ ജെ.ഡി.എസ് സ്ഥാനാര്‍ഥി രാമചന്ദ്ര കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കും. ഇവിടങ്ങളില്‍ ഇരുപക്ഷവും എതിര് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."