വാഗ്ദാനങ്ങള്‍ പൂര്‍ണമായും നിറവേറ്റും: മന്ത്രി എം.എം മണി
ചെറുതോണി: ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഏറിയ പങ്കും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയെന്നും അവശേഷിക്കുന്നവ സമയബന്ധിതമായി നടപ്പാക്കുമെന്നും ഇക്കാര്യം ജനങ്ങളോട് തുറന്ന് പറയാനാണ് മന്ത്രിസഭാ വാര്‍ഷികം വിപുലമായ രീതിയില്‍ നടത്തുന്നതെന്നും മന്ത്രി എം.എം മണി .
മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികത്തിന്റെ ജില്ലാതല ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ചെറുതോണിയില്‍ നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ പുരോഗതിക്കാവശ്യമായ നടപടികള്‍ ജനങ്ങളുടെ താല്‍പര്യത്തിനുസരിച്ച് നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ ആവിഷ്‌കരിച്ച നാലു മിഷനുകളും വിജയകരമായി മുന്നേറുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി. . പിന്നോക്ക ജില്ലയെന്ന നിലവില്‍ ഇടുക്കിക്ക് ഒട്ടനവധി പ്രതിസന്ധികളുണ്ടെങ്കിലും സര്‍ക്കാര്‍ ഇടപെടലിലൂടെ ജില്ലയുടെ വികസനം മുന്‍നിര്‍ത്തിയുള്ള കര്‍മ്മ പരപ്പാടികള്‍ നടപ്പിലാക്കും.ആര്‍ദ്രം പദ്ധതിയിലൂടെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ സാധിച്ചു, ഇടുക്കി മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളജിനെ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയില്‍ പെടുത്തി അര്‍ഹരായ എല്ലാവര്‍ക്കും വീട് നിര്‍മിച്ചു നല്‍കും.
ജില്ലയില്‍ തരിശായി കിടക്കുന്ന ഭൂമി കൃഷിക്കനുയോജ്യമാക്കാന്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കും .ശുദ്ധജല സംരക്ഷണം നദികളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കും. മാലിന്യ നിര്‍മ്മാര്‍ജനത്തിന് പ്രാധാന്യം നല്‍കും .സൗരോര്‍ജ വൈദ്യുതി പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും.മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയിലെ പട്ടയ, ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഏറ്റവും ക്രിയാത്മക ഇടപെടലാണ് നടത്തിയതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു. ചെറുതോണിയില്‍ സജ്ജമാക്കിയ പ്രദര്‍ശന, വിപണന സ്റ്റേ#ാളുകളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുല്‍, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി.വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അഗം ജലജ ഷാജി, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് അംഗം പി.എസ്. സുരേഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍, ചെറുതോണി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിനു.പി തോമസ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."