നിലമ്പൂര്‍-നഞ്ചന്‍കോട് പാതക്കായി ലോങ് മാര്‍ച്ച്
നിലമ്പൂര്‍: നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ സര്‍വേ നടപടികള്‍ ഇ.ശ്രീധരനെ ഏല്‍പ്പിക്കണമെന്ന് എം.ഐ ഷാനവാസ് എം.പി. പാത യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മലങ്കര കാത്തലിക് അസോസിയേഷ(എം.സി.എ)ന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ലോങ് മാര്‍ച്ചിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്തുണ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ എം.എല്‍.എ സഹായിക്കണമെന്നും ഷാനവാസ് പറഞ്ഞു.
പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായി. ഫാ.റോയി വലിയപറമ്പില്‍, സാബു പൊന്മേലില്, സ്കറിയ ക്നാംതോപ്പില്‍, ഫാ.എല്‍ദോ കാരിക്കൊമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫാദര്‍ തോമസ് ക്രിസ്തുമന്ദിരം, ഫാദര്‍ ജോണ്‍ തളിക്കുന്നേല്‍ എം.എം തോമസ്, ഫാ.റോയി വലിയപറമ്പില്‍, സാബു പൊന്മേലില്, സ്കറിയ ക്നാംതോപ്പില്‍, റെഞ്ചി നെയ്ശ്ശേരി, വര്‍ഗീസ് തണ്ണീനാല്, ഏലിയാസ് തുടങ്ങിയവര്‍ നേത്യത്വം നല്കി. ടോമി ചെഞ്ചേരി വിന്‍സന്റ് ഗോണ്‍സാഗ, ജോര്‍ജ് തോമസ് ബിനോയി പാട്ടത്തില്‍ എന്നിവരും പിന്തുണയുമായി എത്തി.എം.സി.എ ക്ക് പുറമെ എം.സി.വൈ.എം, മാതൃജോതിസ്, ശ്രേയസ് സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് രാവിലെ എടക്കര പാലത്തിങ്കല്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."