സര്‍ക്കാരും സി.ഐ.ടി.യുവും ചേര്‍ന്ന് കശുവണ്ടി തൊഴിലാളികളെ വഞ്ചിച്ചെന്ന്
കൊല്ലം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി പത്തു മാസം കഴിഞ്ഞിട്ടും സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറപ്പിക്കുവാന്‍ നിയമനടപടിയെടുക്കാതെ ഒത്തുതീര്‍പ്പ് സമരം നടത്തി തൊഴിലാളികളെ വഞ്ചിച്ച സര്‍ക്കാരും സി.ഐ.ടി.യു നേതാക്കളും മാപ്പ് പറയണമെന്ന് കേരള സ്റ്റേറ്റ് കാഷ്യൂ വര്‍ക്കേഴ്സ് ഫെഡറേഷന് (കെ.ടി.യു.സി-ജെ) സംസ്ഥാന ഭാരവാഹികളുടേയും ഫാക്ടറി കണ്‍വീനര്‍മാരുടേയും സംയുക്തയോഗം ആവശ്യപ്പെട്ടു.
പൂട്ടിക്കിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറപ്പിക്കാന്‍ കശുവണ്ടി മേഖലയിലെ എല്ലാ തൊഴിലാളി സംഘടനകളുമായി യോജിച്ച സമരത്തിന് തയ്യാറാകാതെ ഒറ്റയ്ക്ക് സമരം നടത്തി കഴിഞ്ഞ 15നകം ഫാക്ടറികള്‍ തുറക്കുമെന്ന കരാറുണ്ടാക്കി സമരം പിന്‍വലിച്ച സി.ഐ.ടി.യുവിന്റെ കാപട്യം പൊളിഞ്ഞിരിക്കുകയാണ്. ഉണ്ടാക്കിയ കരാര്‍ ലംഘിച്ച മുതലാളിമാര്‍ക്കെതിരെ കരാര്‍ ലംഘനത്തിന് എന്ത് നിയമനടപടിയാണ് സ്വീകരിച്ചതെന്ന് തൊഴിലാളികളോട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എഴുകോണ്‍ സത്യന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി മോഹനന്‍പിള്ള, കുളക്കട രാജു, കല്ലട ഫ്രാന്‍സിസ്, മണിമോഹനന്‍ നായര്‍, ആര് നിക്സണ്, ഫ്രസ്കാള് തോമസ്, ജോര്‍ജ്ജ് കുട്ടി, ശിവശങ്കരന്ഡപിള്ള, ശാന്തമ്മ, റോസമ്മ, ലതിക, രാധാമണി, വത്സമ്മ, ലീലാമ്മ, മോളമ്മ, വിജയമ്മ, ഹസീന പ്രസംഗിച്ചു. കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഐ.എന്‍.ടി.യുസി നേതാവുമായിരുന്ന വി സത്യശീലന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."