യു.ഡി.എഫ് ധാരണ; പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു
പാണ്ടിക്കാട്: പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രേമലതയും വൈസ് പ്രസിഡന്റ് കെ. ഫാത്തിമയും സ്ഥാനങ്ങള്‍ രാജിവച്ചു. തെരഞ്ഞെടുപ്പ് സമയത്തെ യു.ഡി.എഫ് ധാരണ പ്രകാരമാണ് ഇരുവരും സ്ഥാനമൊഴിയുന്നത്.
രണ്ടര വര്‍ഷം വീതം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ മുസ്ലിം ലീഗും, കോണ്‍ഗ്രസും പരസ്പരം കൈമാറുക എന്ന ധാരണ പ്രകാരം ഇന്നലെ വൈകിട്ട് മൂന്നോടെ ഇരുവരും പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം. രോഘഷ് മേഹനന് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്നുവരുന്ന രണ്ടര വര്‍ഷക്കാലം മുസ്ലിം ലീഗിലെ വനിതാ അംഗം പ്രസിഡന്റും കോണ്‍ഗ്രസ് വനിതാ അംഗം വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കും.
കൊടശ്ശേരി മൂന്നാം വാര്‍ഡില്‍ നിന്ന് വിജയിച്ച മുസ്ലിം ലീഗിലെ എന്‍.ടി അജിതയാകും പഞ്ചായത്തിലെ പുതിയ പ്രസിഡന്റ്. വൈസ് പ്രസിഡന്റിനെ കോണ്‍ഗ്രസ് യോഗം ചേര്‍ന്ന് പിന്നീട് നിശ്ചയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."