ചരിത്ര പഠന സര്‍വേക്ക് തുടക്കമായി
ശ്രീകൃഷ്ണപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നേതൃത്വത്തില്‍ തുല്യതാ പഠിതാക്കളുടെ നേതൃത്വത്തില്‍ മെയ് മാസത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന ചരിത്രരേഖ സര്‍വ്വേക്കു ശ്രീകൃഷ്ണപുരത്തു തുടക്കമായി. മണ്ണമ്പറ്റ ഭാരതീ വായനശാലയുടെ മുറ്റത്തു ചേര്‍ന്ന ചടങ്ങില്‍ 'ജാതിക്കെതിരായ സമരം ' എന്ന വിഷയത്തില്‍ മണ്ണമ്പറ്റയുടെ അനുഭവങ്ങള്‍ വിവരിക്കപ്പെട്ടു. പച്ചായില്‍ ക്ഷേത്രത്തില്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവരെ പ്രവേശിപ്പിച്ചും പന്തിഭോജനം നടത്തിയും ക്ഷേത്രക്കുളത്തില്‍ ഇറക്കി പട്ടികജാതിക്കാരെ കുളിപ്പിച്ചു കൊണ്ടും ഭൂമിക്കു വേണ്ടിയുള്ള സമരവും കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന്റെ ഉള്‍പ്പെടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളെയെല്ലാം അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണങ്ങള്‍ നടന്നു. മണ്ണമ്പറ്റയിലെ സാമൂഹ്യ പ്രവര്‍ത്തകരായ കൈകണ്ടത്ത് നീലകണ്ഠന്‍ നമ്പൂതിരി, ചെറുമുറ്റത്ത് ശ്രീധരന്‍, കണ്ണന്തോടത്ത് കുട്ടികൃഷ്ണഗുപ്തന്‍, ഉമ്മന്തോണി കുഞ്ഞന്‍ വൈദ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ വിവരിക്കപ്പെട്ടു.
ശ്രീകൃഷ്ണപുരം ബ്ലോക്ക് വികസന വിദ്യാകേന്ദ്രം, മണ്ണമ്പറ്റ തുടര്‍ വിദ്യാകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സദസ്സ് ബ്ലോക്ക് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ഷാജു ശങ്കര്‍ അധ്യക്ഷനായി. എം.കെ.ദേവി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.ടി. നീലകണ്ഠന്‍, സി.എന്‍.ആര്‍.ഗുപ്തന്‍, എസ്.കുഞ്ചു മാസ്റ്റര്‍, സി.എന്‍.പ്രഭാകരന്‍ മാസ്റ്റര്‍, കെ.ശാന്തകുമാരി, പി.അംബുജാക്ഷി, ഉഷാ നാരായണന്‍, വി.കെ.രാധിക, കെ.എം.ഇന്ദിര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."