വിദ്യാഭ്യാസം സിലബസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല: വി.കെ ഇബ്രാഹിംകുഞ്ഞ്
നെടുമ്പാശ്ശേരി: സിലബസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല വിദ്യാഭ്യാസമെന്നും ലോകത്തിന്റെ ഓരോ കോണിലും നടക്കുന്ന സംഭവ വികാസങ്ങള്‍ കുട്ടികള്‍ അറിയണമെന്നും വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ പറഞ്ഞു. കുന്നുകര അഹന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കളമശ്ശേരി നിയോജക മണ്ഡലത്തിലെ 'ഉണര്‍വ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ 2016, 17 വര്‍ഷത്തെ അവാര്‍ഡ് വിതരണം 'ഉണര്‍വ് ഫെസ്റ്റ ്2017 ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഹൈസ്‌കൂളായി കളമശ്ശേരി എച്ച്.എം.ടി.ഇ.എസ് ഹൈസ്‌കൂളിനേയും മികച്ച യു.പി സ്‌കൂളായി വെളിയത്തുനാട് ജി.എം.ഐ.യു.പി സ്‌കൂളും മികച്ച എല്‍.പി സ്‌കൂളായി കുന്നുവയല്‍ ജി.എല്‍.പി.സ്‌കൂളിനെയും തെരഞ്ഞെടുത്തു.
41 സ്‌കൂളുകളില്‍ നിന്നായി 13000 ത്തിലേറെ കുട്ടികള്‍ എഴുതിയ ഉണര്‍വ് പൊതു പരീക്ഷയില്‍ കുട്ടികള്‍ നേടിയ മാര്‍ക്കിനെ അടിസ്ഥാനമാക്കിയാണ് മികച്ച സ്‌കൂളുകളെ തെരഞ്ഞെടുത്തതെന്ന് പദ്ധതി വിശദീകരണം നടത്തിയ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സി.എ.സന്തോഷ് പറഞ്ഞു.
ആലുവ ഡി.ഇ.ഒ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. സിനിമ സംവിധായകനും നടനുമായ നാദിര്‍ഷ കുട്ടികളുമായി സംവദിച്ചു. ജീവിതത്തില്‍ വിവിധ പ്രതിസന്ധികള്‍ അതിജീവിച്ച് മുന്നേറുന്ന മാളു ഷെയ്ക്ക് മുഖ്യാതിഥിയായിരുന്നു. ഡപ്യൂട്ടി കലക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ അബ്ദുല്‍മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി.
കുന്നുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, കളമശ്ശേരി നഗരസഭ ചെയര്‍പെഴ്‌സണ്‍ ജെസി പീറ്റര്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ രാധാമണി ജയ്‌സിങ്, ജി.ഡി.ഷിജു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ്, ജില്ല പഞ്ചായത്തംഗങ്ങളായ കെ.വൈ.ടോമി, റസിയ സബാദ്,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു സെബാസ്റ്റ്യന്‍, രഞ്ജിനി അംബുജാക്ഷന്‍, ബി.പി.ഒ കെ.എന്‍.ലത, സി.യു.ജബ്ബാര്‍, പി.വി.തോമസ്, ഷിജി പ്രിന്‍സ്, സി.എം.വര്‍ഗീസ്, രതി സാബു, ഷിജി ജോഷി, ഷീജ ഷാജി, എം.വി.തോമസ്, ഷീബ പോള്‍സണ്‍, ഷാനിബ മജീദ്, പി.എ.കുഞ്ഞുമുഹമ്മദ്, ഷീബ കുട്ടന്‍, ടി.കെ.അജികുമാര്‍, പ്രവീണ അജികുമാര്‍, പോള്‍.പി.ജോസഫ്, വി.എന്‍.സത്യനാഥന്‍, ടി.പി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."