HOME
DETAILS

അതിര്‍ത്തി പ്രദേശങ്ങളില്‍ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു; പൊലിസ് നിഷ്‌ക്രിയം

  
backup
May 20 2018 | 07:05 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf-4

 

പുതുനഗരം: അതിര്‍ത്തി പ്രദേശങ്ങളില്‍ മാലിന്യ നിക്ഷേപം വ്യാപകമാകുന്നതിനെതിരെപൊലിസ് നിഷ്‌ക്രീയമാകുന്നത് നാട്ടുകാര്‍ക്ക് വിനയാകുന്നു. ചെമ്മണാമ്പതി, ഗോവിന്ദാപുരം എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ ആറുമാസത്തോളമായി ഇറച്ചിമാലിന്യങ്ങള്‍,ആശുപത്രിമാലിന്യങ്ങള്‍, രാസമാലിന്യങ്ങള്‍ എന്നിവ വ്യാപകമായി നിക്ഷേപിക്കുന്നത്. മാലിന്യം നിക്ഷേപിക്കുവന്‍ വന്‍തുകകള്‍ വാങ്ങി സമ്മതം നല്‍കുന്ന തോട്ടമുടമകള്‍ വര്‍ദ്ധിച്ചതിനാല്‍ മാലിന്യങ്ങളിലെ ദുര്‍ഗന്ധം നാട്ടുകാര്‍ക്ക് അറിയുന്ന സമയങ്ങളില്‍ മാത്രമാണ് പുറം ലോകമറിയുന്നത്.
കഴിഞ്ഞദിവസം നീളിപ്പാറ ആനകട്ടിയില്‍ ഇറച്ചിമാലിന്യം നിക്ഷേപിക്കുന്നപ്രദേശത്ത് മുതലമട പഞ്ചായത്ത് പ്രസിന്റ് ഉള്‍പെടെയുളഅളവര്‍ എത്തി വാഹനങ്ങള്‍ തടഞ്ഞുവെച്ച് പൊലിസില്‍ ഏല്‍പിച്ചെങ്കിലും ചെമ്മണാമ്പതിയില്‍ വീണ്ടും മാലിന്യ നിക്ഷേപം വര്‍ധിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മാലിന്യ നിക്ഷേപത്തിനെതിരെ യുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലിസ് കേസെടുക്കുന്നതെങ്കിലും ആരോഗ്യവകുപ്പും, പഞ്ചായത്തും നടപടിയെടുക്കുന്നതില്‍നിന്നും ഒഴിഞ്ഞുമാറുന്നത് നാട്ടുകാരുടെ പ്രതിശേധത്തിനുകാരണമായിട്ടുണ്ട്. മാലിന്യ നിക്ഷേപത്തിനെതിരെ കടുത്ത നിയമ നടപടികള്‍ തദ്ദേശ സ്ഥപനങ്ങള്‍ സെക്രട്ടറിമാര്‍മുഖേനയും പഞ്ചായത്ത് ഭരണസമിതി തൂരുമാനങ്ങളിലൂടേയും നിയമനടപടി സ്വീകരിക്കാമെന്നിരിക്കെ പഞ്ചായത്തും ആരോഗ്യവകുപ്പും നടപടിയെടുക്കാതെ മൊനംപാലിക്കുന്നതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
പൊലിസ് നിയമകുരുക്ക് ലഘൂകരിച്ചണ് മുതലമടയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ തുടര്‍ന്നും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതി വര്‍ധിച്ചിട്ടുള്ളതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞവര്‍ഷം ആനകട്ടിമേടില്‍ നിക്ഷേപിച്ച് രാസമാലിന്യങ്ങള്‍ ഇപ്പോഴും നീക്കാതെ ഉപേക്ഷിച്ചനിലയില്‍ കിടക്കുന്നത് നാട്ടുകാര്‍ പരാതി നല്‍കിയും മാറ്റീട്ടില്ല. തൃശൂര്‍ നീറ്റ ജലാറ്റിര്‍ ഫാക്ടറിയിലെ മാലിന്യമാണ് ആനക്കട്ടിമേട്ടില്‍ നിക്ഷേപിച്ചത്.
എറണാകുളം , തൃശൂര്‍ , കോട്ടയം ജില്ലകളില്‍നിന്നുമാണ് ആശുപത്രിമാലിന്യങ്ങളും ഇറച്ചിമാലിന്യങ്ങളും ഫാക്ടറിമാലിന്യങ്ങളും വ്യാപകമായതോതില്‍ അതിര്‍ത്തി പഞ്ചായത്തുകളില്‍നിക്ഷേപിക്കുവാനെത്തുന്നത്. ആളൊഴിഞ്ഞ പറമ്പുകളില്‍ ഒരു ലോറി മാലിന്യത്തിന് 7000 - 8000 രൂപവരെ നല്‍കിയാണ് നിക്ഷേപിക്കുന്നത്. മാലിന്യ നിക്ഷേപത്തിന് തയ്യാറാകുന്നതാണ് അതിര്‍ത്തി പ്രദേശങ്ങള്‍മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി മാറുന്നത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍, ഇടനിലക്കാര്‍ സ്ഥലം സജ്ജീകരിച്ചുനല്‍കുന്നവര്‍ എന്നിവര്‍ ക്കെതിരെ ക്രിമിനല്‍കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago