HOME
DETAILS

പരിശോധനയില്ല: സ്പീഡ് ഗവേര്‍ണര്‍ ഇല്ലാതെ ബസുകള്‍ ചീറിപ്പായുന്നു

  
backup
March 21 2017 | 23:03 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%80%e0%b4%a1%e0%b5%8d-%e0%b4%97%e0%b4%b5%e0%b5%87


തൊടുപുഴ: സ്പീഡ് ഗവേര്‍ണറുകള്‍ പ്രവര്‍ത്തരഹിതമാക്കി കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലൂടെ ചീറിപ്പായുന്നു. പൊലിസും മോട്ടോര്‍ വാഹനവും വകുപ്പും കണ്ണടയ്ക്കുന്നു. അന്വേഷണവും പരിശോധനയും ഇല്ലാതായതോടെ ഭൂരിഭാഗം ബസുകളിലെയും സ്പീഡ് ഗവേര്‍ണറുകള്‍ പ്രവര്‍ത്തരഹിതമാണ്.
ഋഷിരാജ് സിങ് ഗതാഗത കമ്മിഷണറായിരുന്നപ്പോള്‍ സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ബസുടമകളും ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതു സംബന്ധിച്ച യാതൊരു പരിശോധനയും ബന്ധപ്പെട്ട അധികൃതര്‍ നടത്തുന്നില്ല. സ്വകാര്യ ബസുകള്‍ അമിത വേഗതയില്‍ പായുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. നഗരത്തില്‍ സര്‍വിസ് നടത്തുന്ന ഒട്ടുമിക്ക സ്വകാര്യ ബസുകളും സമയക്രമംപോലും പാലിക്കാതെയാണ് മത്സരിച്ചോടുന്നത്.
ചെറുവാഹനങ്ങളില്‍ തട്ടിയാല്‍ നിര്‍ത്താതെയും മനഃപൂര്‍വം മറ്റു വാഹനങ്ങളില്‍ ഉരസിയുമാണ് ഇവര്‍ റോഡ് നിറഞ്ഞോടുന്നത്. ചീറിപാഞ്ഞെത്തുന്ന ബസുകളില്‍ ഇടിക്കാതെ വെട്ടിച്ചുമാറ്റുന്നതിനിടെ ചെറുവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമാണ്. സ്വകാര്യ ബസുകളുടെ സമയ ക്ലിപ്തത പരിശോധിക്കേണ്ട ഗതാഗത വകുപ്പധികൃതര്‍ ഇവരെ സഹായിക്കുന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നതെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സ്വകാര്യ ബസുകളെ സഹായിക്കുന്നതിനായി മികച്ച കലക്ഷന്‍ ലഭിച്ചുകൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയം കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തന്നെ മാറ്റിയിട്ടുണ്ട്.
അമിത വേഗതയില്‍ ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പായുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ ട്രാഫിക്ക് പൊലിസും കണ്ണടയ്ക്കുകയാണ്. നഗരത്തിലെ വാഹനപരിശോധന ഇരുചക്രവാഹനങ്ങളിലേക്ക് മാത്രം കേന്ദ്രീകരിച്ചതോടെ ആരെയും ഭയപ്പെടാനില്ലാത്ത സ്ഥിതിയാണ് സ്വകാര്യ ബസുകള്‍ക്ക്.
കെ.എസ്.ആര്‍.ടി.സി ബസുകളോടും മറ്റു സ്വകാര്യ ബസുകളോടും മത്സരിച്ചോടുമ്പോള്‍ ചെറുവാഹനങ്ങളെയും കാല്‍നടയാത്രികരെയും ഇവര്‍ അവഗണിക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. നഗരത്തിലെ ഒട്ടുമിക്ക കാമറകളും മിഴി അടച്ചതോടെ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍. 60 കിലോമീറ്ററാണ് പരാമവധി വേഗമായി ബസുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും സ്പീഡ് ഗവേര്‍ണറില്‍ ക്രമീകരിച്ചിരിക്കുന്നത്.
എന്നാല്‍ ഭൂരിഭാഗം വാഹനങ്ങളിലും വാര്‍ഷിക പരിശോധനയുടെ സമയത്താണ് ഇതു ഘടിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. ഇതിനു ശേഷം കണക്ഷനുകള്‍ വിച്ഛേദിച്ച് യന്ത്രം പ്രവര്‍ത്തന രഹിതമാക്കിയാണ് ബസുകള്‍ അമിത വേഗത്തില്‍ പായുന്നത്.
സര്‍വിസിനിടെ പരിശോധനയുണ്ടായാല്‍ വേഗത്തില്‍ ഘടിപ്പിക്കാവുന്ന സംവിധാനങ്ങളിലാണ് മിക്ക സ്വകാര്യ ബസുകളിലും ഒരുക്കിയിട്ടുള്ളത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  10 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  10 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  10 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  10 days ago