സമ്പൂര്‍ണ സുരക്ഷാ പാര്‍പ്പിട പദ്ധതി കരട് പട്ടിക തയ്യാറാക്കാന്‍ 54,580 പേരുടെ വിവരങ്ങള്‍ നല്‍കി
പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ നവകേരള മിഷന്റെ ഭാഗമായി നടപ്പാക്കുന്ന സമ്പൂര്‍ണ സുരക്ഷാ പാര്‍പ്പിട പദ്ധതിയുടെ(ലൈഫ്) ഭാഗമായി 54,580 പേരുടെ വിവരങ്ങള്‍ കരട് പട്ടിക തയ്യാറാക്കുന്നതിന് മുന്നോടിയായി ഗ്രാമ-വാര്‍ഡ് സഭാ പരിഗണനയ്ക്കായി നല്‍കി. തദ്ദേശസ്ഥാപനതല പരിശോധനയ്ക്ക് ശേഷമാണ് കരട് പട്ടികയ്ക്കായി നല്‍കിയിരിക്കുന്നത്.
സര്‍വെ നടപ്പാക്കിയ കുടുംബശ്രീ ജില്ലാ മിഷന്റെ കോഡിനേറ്ററാണ് ഇക്കാര്യം അറിയിച്ചത്. എ.ബി.സി.ഡി ഫോമുകളിലായി മൊത്തം 1,35,368 ഗുണഭോക്താക്കളുടെ വിവര ശേഖരണമാണ് കുടുംബശ്രീ നടത്തിയിരിക്കുന്നത്.
2011-ല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസില്‍ ലഭിച്ച വിവരങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികള്‍ക്കായി തയ്യാറാക്കിയ ഭവനരഹിതരുടെ പട്ടിക, നഗരസഭകളുടെ പി.എം.എ.വൈ പട്ടിക, സാമൂഹിക നീതി വകുപ്പ് തയ്യാറാക്കിയ ഭിശേഷിയുള്ളവരുടെ പട്ടികയില്‍ നിന്നുള്ള ഉപഭോക്താക്കളാണ് എ, ബി ഫോമുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒരു പട്ടികയിലും ഉള്‍പ്പെടാത്തവരുടെ വിവരങ്ങളാണ് സി.ഡി ഫോമുകളില്‍ ശേഖരിച്ചിരിക്കുന്നത്.
എ.ബി.ഫോമുകളിലെ വിവരങ്ങള്‍ 10 ശതമാനവും സി, ഡി. ഫോമുകളിലുള്ളവ 100 ശതമാനവുമാണ് തദ്ദേശസ്ഥാപനതലത്തില്‍ മേല്‍ പറഞ്ഞ പരിശോധനയ്ക്ക്് വിധേയമാക്കുക. ഗ്രാമപഞ്ചായത്തില്‍ വി.ഇ.ഒ.യും നഗരസഭയില്‍ ജെ.എച്ച്.ഐ.ക്കുമാണ് പരിശോധന ചുമതല. കരട് സര്‍വേ പട്ടിക ലൈഫിന്റെ വെബ്‌സൈറ്റ്, അതത് ഗ്രാമ പഞ്ചായത്ത്‌നഗരസഭകള്‍, സി.ഡി.എസുകള്‍ എന്നിവയില്‍ പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച പരാതികള്‍ 10 ദിവസത്തിനുള്ളില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് നല്‍കാം. പരാതി ഏഴ് ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും. തുടര്‍ന്ന് പരാതിയുണ്ടെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കാം. സബ് കലക്ടര്‍.ഡി.ഒ. അസി.കലക്ടര്‍ തലത്തില്‍ നടക്കുന്ന പരിശോധനയ്ക്ക് ശേഷം 15 ദിവസത്തിനുള്ളില്‍ പരാതി തീര്‍പ്പാക്കും.
ജില്ലയിലെ 95 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് രണ്ട് വരെ നടത്തിയ സര്‍വെയില്‍ 82,659 ഭവനരഹിതരേയും 52,709 ഭൂരഹിതരേയുമാണ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."