ചക്കയില്‍ വിസ്മയം തീര്‍ക്കാന്‍ എന്‍.എസ്.എസ് വള@ിയര്‍മാര്‍
മൂത്തേടം: മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ ചക്കയില്‍ നിന്നും മൂല്യ വര്‍ധിത ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഉ@ാക്കാന്‍ പഠിക്കുന്ന തിരക്കിലാണിപ്പോള്‍.
ചക്ക ചമ്മന്തി മുതല്‍ ചക്ക ബിരിയാണി വരെയുള്ള ഇരുപതിലധികം വിഭവങ്ങള്‍ ചക്കകൊ@ു@ാക്കാന്‍ കഴിയും. ഇതില്‍ രുചിയേറും പതിനഞ്ചോളംവിഭവങ്ങളുടെ ഉല്‍പ്പാദനമാണ് പ്രഗല്‍ഭരില്‍ നിന്നും ഈ കുട്ടികള്‍ സ്വയര്‍ത്തമാക്കിയത്.
ചക്കക്കുരു അച്ചാര്‍, കട്‌ലറ്റ്, ചക്കപ്പൊരി, ചക്കചമ്മന്തി, ചക്കയട തുടങ്ങി പതിനഞ്ചോളം വിഭവങ്ങള്‍ ഉ@ാക്കാനാണു വിദ്യാര്‍ഥികള്‍ പഠിച്ചത്. റമദാന്‍ തീര്‍ന്നാല്‍ പൊതുയിടങ്ങളില്‍ ചക്ക വിഭവ മേളയൊരുക്കാന്‍ തയാറെടുക്കുകയാണിവര്‍.
കുട്ടികള്‍ ഉ@ാക്കിയ ചക്ക വിഭവങ്ങള്‍ പ്രദര്‍ശനത്തിനു വെക്കുകയും ഒപ്പം രുചിക്കൂട്ടുകള്‍ നാട്ടുകാര്‍ക്കായി പറഞ്ഞു നല്‍കുകയും ചെയ്യുമെന്നു പ്രോഗ്രാം കോഡിനേറ്റര്‍ ഗഫൂര്‍ കല്ലറ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."