HOME
DETAILS
MAL
ആശുപത്രിയില്‍ മദ്യപിച്ച 'രോഗി'യെ ഡോക്ടര്‍ പുറത്താക്കി
backup
March 21 2017 | 23:03 PM
കായംകുളം: ആശുപത്രിയിലെ വാര്‍ഡിലിരുന്ന് മദ്യപിച്ച് അസഭ്യം പറഞ്ഞ രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു പറഞ്ഞുവിട്ടു.താമരക്കുളം സ്വദേശി ബിനു (29) ആണ് മറ്റുരോഗികള്ക്കും കൂട്ടിരിപ്പുകാര്‍ക്കും ശല്യമായത്.
രാവിലെ മുതല്‍ മദ്യപിച്ച് അസഭ്യം പറഞ്ഞ ഇയാളെ മറ്റുരോഗികളുടെ കൂട്ടിരിപ്പുകാര്‍ പിടിച്ച് എയിഡ്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡിനെ ഏല്‍പ്പിച്ചു.പിന്നീട് പോലീസ് എത്തി പരിശോധിച്ചപ്പോള്‍ ഇയാളില്‍ നിന്ന് മദ്യകുപ്പി കണ്ടെടുത്തു.
പനിക്ക് ചികിത്സതേടി എത്തിയാതായിരുന്നു ഇയാള്‍.പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇയാളെ ഡിസ്ചാര്‍ജ്ജ് ചെയ്ത് പറഞ്ഞുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."