HOME
DETAILS
MAL
മാലിന്യ സംസ്കരണ പ്ലാന്റ്: കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
backup
March 21 2017 | 23:03 PM
നീലേശ്വരം: നീലേശ്വരം പഞ്ചായത്ത് ഉണ്ടായിരുന്ന കാലത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച ചിറപ്പുറത്തെ ഖരമാലിന്യ സംസ്കരണ പ്ലാന്റ് തുറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാത്ത പക്ഷം ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ പറഞ്ഞു.
നീലേശ്വരം വാണിയംവയലില് നടന്ന കോണ്‍ഗ്രസ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മണ്ഡലം പ്രസിഡന്റ് പി രാമചന്ദ്രന് അധ്യക്ഷനായി. മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍ മഹേന്ദ്രപ്രതാപ് മുഖ്യപ്രഭാഷണം നടത്തി.
കെ സലു, കെ ചന്ദ്രശേഖരന്, കെ ഭാസ്കരന്, കെ.വി ശശികുമാര്‍, ഇ വിനോദ്, ഗീതാറാവു, കെ.പി വിനോദ്, പി അജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."