HOME
DETAILS
MAL
'പ്രകടനത്തിന് അനുമതി നിഷേധിച്ചത് അവകാശ സ്വാതന്ത്ര്യത്തിന് എതിരേയുള്ള കടന്നുകയറ്റം'
backup
March 21 2017 | 23:03 PM
കാഞ്ഞങ്ങാട്: ചൂരിയിലെ മദ്റസ അധ്യാപകന് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കാസര്‍കോട് പുലിക്കുന്നില്‍ ജില്ല ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇന്നലെ നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിന് പൊലിസ് അനുമതി നിഷേധിച്ചത് ഭരണഘടന നല്കുന്ന അവകാശ സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അഭിപ്രായപ്പെട്ടു.
സമാധാന പരമായി പ്രതിഷേധം നടത്താനാണ് നേതാക്കള്‍ ആഹ്വാനം ചെയ്തത്. ജനങ്ങള്‍ക്ക് ആത്മധൈര്യം പകര്‍ന്ന് നിര്‍ഭയരായി യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."