പുളിയക്കോട് ഗോപാലന് ലൈഫ് മിഷനിലും വീടില്ല
നായ്ക്കട്ടി: ചെറിയ കാറ്റിന് പോലും വീഴാന്‍ വെമ്പി നില്ക്കുന്ന കൂരയിലാണ് കഴിയുന്നതെങ്കിലും നൂല്പുഴ പഞ്ചായത്തിലെ മാലക്കാപ്പ് പുളിയക്കോട് ഗോപാലന് അധികൃതരുടെ കണക്കില്‍ 'ജനറല്‍' വിഭാഗമാണ്.
അതുകൊണ്ടു ലൈഫ് മിഷന് പദ്ധതിയില്‍ നിന്നുപോലും ഒറ്റക്ക് താമസിക്കുന്ന ഈ വയോധികനെ അധികൃതര്‍ ഒഴിവാക്കിയിരിക്കുകയാണ്. ഒരുവര്‍ഷം മുമ്പ് വരെ ഓലകൊണ്ട് മറച്ച് ഒരു പുരയിലായിരുന്നു താമസം. അത് കാലപ്പഴക്കത്താലും മറ്റും തകര്‍ന്നു.
ഇതോടെയാണ് പ്ലാസ്റ്റിക് കൊണ്ടു മറച്ച ഒറ്റമുറി കൂരയുണ്ടാക്കി തമാസമാക്കിയത്. ചെറിയ മഴ പെയ്താല്‍ പോലും വീടിനകം നനഞ്ഞ് കുതിരും.
കാറ്റടിച്ചാല്‍ മേല്‍ക്കൂര പറക്കും. മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഗോപാലന്. കാലവര്‍ഷം എത്തുന്നതോടെ സ്ഥിതി കൂടുതല്‍ ദുരിതമാകും.
വീടിനുള്ള അപേക്ഷമായുമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി തളര്‍ന്ന ഗോപാലന്, ഏതെങ്കിലും പദ്ധതിയിലുള്‍പ്പെടുത്തി അടച്ചുറപ്പുള്ള ഒരു വീട് അനുവദിക്കണമെന്ന അഭ്യര്‍ഥന മാത്രമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."