ഈസ്റ്റ്ഹില്‍ ആര്‍ട് ഗാലറിയില്‍ ത്രീഡി തിയറ്റര്‍ ഒരുങ്ങി
കോഴിക്കോട്: മ്യൂസിയം മൃഗശാല വകുപ്പിന് കീഴില്‍ കോഴിക്കോട് ഈസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട് ഗാലറി ആന്‍ഡ് കൃഷ്ണമേനോന്‍ മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വിസ്മയമൊരുക്കി ആധുനിക സംവിധാനങ്ങളോടെയുള്ള ത്രീഡി തിയറ്റര്‍ പ്രവര്‍ത്തന സജ്ജമായി.
തിയറ്ററിന്റെ ഉദ്ഘാടനം മാര്‍ച്ച് 24ന് ഉച്ചക്ക് രണ്ടിന് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും.
എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. ബ്രോഷര്‍ പ്രകാശനം കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിക്കും. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയാവും. മൂന്നരക്കോടിയിലധികം ചെലവിട്ട് കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എന്ന ഏജന്‍സിയാണ് മ്യൂസിയം ത്രീഡി തിയറ്റര്‍ നിര്‍മിച്ചത്. ഒരുവര്‍ഷം മുന്‍പാണ് നിര്‍മാണം ആരംഭിച്ചത്.
ഒരേസമയം 100 പേര്‍ക്ക് പ്രദര്‍ശനം ആസ്വദിക്കാവുന്ന രീതിയിലാണ് തിയറ്റര്‍ സജ്ജീകരിച്ചിരിക്കുന്നത്്
പരിസ്ഥിതി, വനം-വന്യജീവി, ചരിത്രം, പൈതൃകം എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അറിവും അവബോധവും സൃഷ്ടിക്കാനുതകുന്ന 25 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ത്രിമാന ഹ്രസ്വചിത്രങ്ങളായിരിക്കും തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുക.
മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് തിയറ്ററിലേക്കുള്ള പ്രവേശനനിരക്ക്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പകല്‍ 11 മുതല്‍ വൈകിട്ട് നാലുവരെ പ്രവേശനമുണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."