കോതമംഗലത്ത് പതിവായി പണിമുടക്കി എ.ടി.എമ്മുകള്‍
കോതമംഗലം: പ്രദേശത്ത് എ.ടിഎമ്മുകള്‍ പണിമുടക്കുന്നത് പതിവാകുന്നു. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒട്ടുമിക്ക ക്യാഷ് മെഷീനുകളും തുടര്‍ച്ചയായി പണിമുടക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. നഗരത്തിന്റെ അങ്ങോളമിങ്ങോളം കിലോമീറ്ററുകള്‍ വ്യത്യാസത്തില്‍ എ.ടി.എമ്മുകളില്‍ കയറിയിറങ്ങിയാലും പണം ലഭിക്കത്ത അവസ്ഥയാണ്. ഏറ്റവും കൂടുതല്‍ ഉപഭോക്താക്കലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്യാഷ് മെഷിനുകള്‍ ആണ് എപ്പോഴും തകരാറിലായി കിടക്കുന്നത്. തുറന്നുകിടക്കുന്ന എ.ടി.എം സെന്ററുകളില്‍ കയറി, കാര്‍ഡിട്ട ശേഷമാണ് പലതിലും പണമില്ലെന്ന് അറിയാനാവുന്നത്. ഓരോ അധിക ഇടപാടിനും സര്‍വിസ് ചാര്‍ജ് ഈടാക്കുന്നതിനു വേണ്ടിയുള്ള തന്ത്രമാണ് ക്യാഷ് ഇല്ലാത്ത കൗണ്ടറുകള്‍ തുറന്നു വെക്കുന്നതിലൂടെ ഇവര്‍ ലക്ഷ്യം വെക്കുന്നതെന്നും ഇടപാടുകാര്‍ ആരോപിക്കുന്നു. പണമില്ലാത്ത അവസരങ്ങളില്‍ എ.ടി.എം ശാഖകള്‍ അടച്ചിട്ട് പണമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
കോളജ് അഡ്മിഷനും അധ്യയനവര്ഷാരംഭവുമായ ഈ സമയമത്ത് ഇത്തരം പ്രശ്നങ്ങള്‍ കൂടുതല്‍ ബാധിക്കുന്നത് വിദ്യാര്‍ഥികളെയാണ്. പല സര്‍ക്കാര്‍ കേന്ദ്രങ്ങളിലും എ.ടി.എം കാര്‍ഡുകള്‍ എടുക്കാത്തതും പോരായ്മയാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ കൂട്ടി ഇന്ത്യ മുഴുവന്‍ ഡിജിറ്റല്‍ ആകണം എന്നു കേന്ദ്ര സര്‍ക്കാര്‍ പറയുന്ന സാഹചര്യത്തിലാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. ദിവസേന ധാരാളം പേര് വന്നു പോകുന്ന സ്റ്റാന്റിന്റെ അടുത്തുള്ള എ.ടി.എം മെഷീന് മിക്ക ദിവസങ്ങളിലും അടച്ചിട്ടിരിക്കുകയാണ്. പട്ടണ മധ്യത്തിലെ ഒരു എ.ടി.എമെങ്കിലും പ്രവര്‍ത്തനക്ഷമം ആക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."