ആവശ്യത്തിനു ജീവനക്കാരില്ല; പരാതികള്‍ കുന്നുകൂടുന്നു നടുവൊടിഞ്ഞ് ജില്ലയുടെ ജിയോളജി ഓഫിസ്
മഞ്ചേരി: ജില്ലയുടെ ജിയോളജി ആന്‍ഡ് മൈനിങ് ഓഫിസില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തത് ഓഫിസ് പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ജിയോളജി വകുപ്പിനു കീഴിലുള്ള ജില്ലാ ഒഫിസാണ് മഞ്ചേരി കച്ചേരിപ്പടിയില്‍ പ്രവര്‍ത്തിക്കുന്നത്. ദിവസേന ആയിരകണക്കിനാളുകളാണ് വിവിധ പരാതിയുമായി ഓഫിസില്‍ എത്തുന്നത്. വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് പതിനായിരകണക്കിന് അപേക്ഷകള്‍ വില്ലേജ് ഓഫിസുകളില്‍ കെട്ടികിടക്കുന്നുണ്ട്. കരിങ്കല്‍- ചെങ്കല്‍ ഖനം, മണ്ണെടുക്കല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കും മറ്റു വിവിധ പരിശോധനകള്‍ക്കുമായി ജില്ലയുടെ ഈ ഒഫിസിലുള്ളത് ഒരു ജിയോളജിസ്റ്റ്, രണ്ട് അസിസ്റ്റന്റ് ഓഫിസര്‍, ഒരു മൈനിങ് റവന്യു ഇന്‍സ്‌പെക്ടര്‍, ക്ലര്‍ക്ക്, ഡ്രൈവര്‍, പ്യൂണ്‍, വാച്ചര്‍ തുടങ്ങിയ പരിമിതമായ ജീവനക്കാര്‍ മാത്രം. ഒരു താലൂക്ക് ഓഫിസിന്റെ അത്രപോലും സൗകര്യങ്ങളും ജീവനക്കാരുമില്ലാതെയാണ് ജില്ലയുടെ ജിയോളജി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, ഏറനാട്, നിലമ്പൂര്‍ തുടങ്ങിയ താലൂക്കുകള്‍ ഉള്‍പ്പെടുന്ന വിസതൃതമായ ഏരിയകളിലെ മണ്ണെടുപ്പ്, ഖന അനുമതി, മറ്റു പരിശോധനകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ദിനേ ജിയോളജി വകുപ്പിനു നിര്‍വഹിക്കേണ്ടത്.
1997ല്‍ നിലവില്‍വന്ന ഈ ഓഫിസില്‍ അന്നത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴുമുള്ളതെന്ന് അധികൃതര്‍ പറയുന്നു. ജീവനക്കാരുടെ കുറവ് മൂലം നിലവിലുള്ള ഉദഗ്യോഗസ്ഥര്‍ക്ക് ഇരട്ടി ജോലിഭാരം പേറേണ്ടിവരികയും ചെയ്യുന്നു. ഓഫിസിലെത്തുന്നവര്‍ക്ക് നേരാവണ്ണം ഇരിക്കാനുള്ള പ്രാഥമിക സൗകര്യങ്ങളുടെ സ്ഥിതിയും ഇപ്രകാരം തന്നെയാണ്.
ഒരോ വര്‍ഷവും നാലായിരത്തിലധികം പരാതികള്‍ ഓഫിസില്‍ എത്തുന്നുണ്ടന്ന് ഒഫിസ് അധികൃതര്‍ പറയുന്നു. നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചുള്ള നൂറുകണക്കിനു വിവരാവകാശങ്ങളാണ് ഓഫിസ് മേശപുറത്തുള്ളത്. ഇതെല്ലാം കൈകാര്യം ചെയ്യുന്നതിനു ജീവനക്കാരില്ലാതതിനാല്‍ പരാതികള്‍ പരിഹാരമാകാതെ കുന്നുകൂടി കിടക്കുകയാണ്. അതിനിടെ അനധികൃത പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഓഫിസിലെത്തുന്ന പരാതികള്‍ക്ക് ചില സമയങ്ങളില്‍ നിശ്ചിത സ്ഥലങ്ങളില്‍ ഇവിടെനിന്നും ഉദ്യോഗസ്ഥരെത്തണം. ഉദ്യോഗസ്ഥരുടെ കുറവ് ഇത്തരം പ്രവര്‍ത്തനങ്ങളെയും താളംതെറ്റിച്ചിരിക്കുകയാണ്. ജിയോളജി ഒഫിസ് വഴി വര്‍ഷംതോറും കോടികള്‍ സര്‍ക്കാറിന് ലഭിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വിമുഖതകാണിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."