ഭാരതപ്പുഴയുടെ മണല്‍പ്പരപ്പില്‍നിന്ന് 101 പട്ടങ്ങള്‍ പറന്നുയരും
എടപ്പാള്‍: ജലവും ജലസ്രോതസുകളും സംരക്ഷിക്കുകയെന്ന സന്ദേശമുയര്‍ത്തി ഇന്നു ഭാരതപ്പുഴയുടെ മണല്‍പ്പരപ്പില്‍നിന്നു 101 പട്ടങ്ങള്‍ പറന്നുയരും. രാജ്യാന്തര ജലദിനത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട 101 നദികളുടെ പേരിലുള്ള പട്ടങ്ങളാണ് നിളയില്‍നിന്ന് ഒരേസമയം പറന്നുപൊങ്ങുക.
കുറ്റിപ്പുറത്തു നിളയോരം പാര്‍ക്കിനു സമീപത്ത് ഉച്ചകഴിഞ്ഞു മൂന്നിനാണ് പരിപാടി. പരിസ്ഥിതി സംഘടനയായ റീ എക്കോയും വണ്‍ ഇന്ത്യാ കൈറ്റും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് നാലിനാണ് പട്ടങ്ങള്‍ പറത്തുക.
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന 'കഥകളിപ്പട്ടവും' ദേശീയതയെ ഉണര്‍ത്തുന്ന 'ത്രിവര്‍ണ പട്ടവും' പ്രത്യേക ആകര്‍ഷണങ്ങളാകും. ഇതിനുശേഷം വിദ്യാര്‍ഥികളും ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ജലസംരക്ഷണ പ്രതിജ്ഞ എടുക്കും.
'മരിക്കുന്ന നിളയും ജനിക്കുന്ന തലമുറയും' എന്ന വിഷയത്തില്‍ സംവാദവും സംഘടിപ്പിച്ചിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."