HOME
DETAILS

കാറ്റും മഴയും നാശം വിതച്ചു

  
backup
May 21 2018 | 06:05 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b6%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%9a%e0%b5%8d

പെരളശേരി: കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റിലും മഴയിലും എടക്കാട് മേഖലയില്‍ കനത്തനാശനഷ്ടം. നിരവധി വീടുകള്‍ തകര്‍ന്നു.
മരം വീണ് വൈദ്യുതി ലൈന്‍ അറ്റു. മേഖലയിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം താറുമാറായി. ആഡൂര്‍ കോങ്ങാട് പീടികയില്‍ പുറത്തെ വളപ്പില്‍ രോഹിണിയുടെ വീടിന്റെ അടുക്കളയുടെ ഭാഗം മരം വീണു തകര്‍ന്നു. മുണ്ടയോട് കക്കറയില്‍ ഗോവിന്ദന്റെ വീടിന്റെ ഓടുകള്‍ ശക്തമായ കാറ്റില്‍ തകര്‍ന്നു വീണു. ചാലയില്‍ കെ. മഹമൂദിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ഒരു ഭാഗം മരം വീണു തകര്‍ന്നു. വൈദ്യുതി കമ്പിയില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് വൈദ്യുത വിതരണം താറുമാറായി.കോട്ടം, മൂന്നുപെരിയ, ആഡൂര്‍, ചാല, ആര്‍വിമെട്ട, ചക്കരക്കല്‍ എന്നിവടങ്ങളിലും മരങ്ങള്‍ പൊട്ടുവീണു വൈദ്യുത ബന്ധമറ്റു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ മിക്കയിടങ്ങളിലും വൈദ്യുത ബന്ധം പുന:സ്ഥാപിച്ചു
ഉരുവച്ചാല്‍: ചുഴലിക്കാറ്റും വേനല്‍മഴയും ഉരുവച്ചാല്‍ മേഖലയില്‍ വ്യാപകനാശം വിതച്ചു.ശനിയാഴ്ച രാത്രി വീശിയടിച്ച കനത്ത കാറ്റില്‍ മരം കടപുഴകി യും, തെങ്ങ് മുറിഞ്ഞു വീണുംവൈദ്യുത കമ്പികളറ്റു. പഴശ്ശി സുബൈര്‍ മന്‍സില്‍ എടി ആയിഷയുടെ വീട്ടുമുറ്റത്തെ തെങ്ങ് മുറിഞ്ഞ് വീണു. വീശിയടിച്ച കാറ്റില്‍ തെങ്ങ് വീട്ടിലേക്ക് വീഴാതെ പറമ്പിലേക്ക് വീണതിനാല്‍ ദുരന്തം ഒഴിവായി.റോഡരികിലെ മരം പൊട്ടിവീഴുന്ന സമയത്ത്
പള്ളിയില്‍ നിന്ന് തറാവീഹ് നിസ്‌കാരം കഴിഞ് മാലൂരില്‍ വീട്ടിലേക്ക് ബൈക്കില്‍ പോകവെ പഴശ്ശിയിലെ മദ്‌റസ അധ്യാപകന്‍ റസാക്ക് മൗലവി തല നാഴികക്ക് രക്ഷപ്പെട്ടു. ഉരുവച്ചാല്‍,പഴശ്ശി, എടപ്പഴശ്ശി, കരേറ്റ തുടങ്ങിയ സ്ഥലങ്ങളില്‍ വൈദ്യുതി ലൈനിന് മുകളില്‍ മരം പൊട്ടി വീണ് ലൈനുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി നിലച്ചു. ഇന്നലെ വൈകുന്നേരത്തോടെ കെ. എസ്. ഇ.ബി ജീവനക്കാര്‍ വൈദ്യുത വിതരണം പുന:സ്ഥാപിച്ചു. കയനി, മണക്കായി മേഖലകളില്‍ വാസു, മാമി എന്നിവരുടെ റബര്‍മരങ്ങളും കാറ്റില്‍ നിലംപൊത്തി.
കൂത്തുപറമ്പ്: ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലും മിന്നലിലും കോട്ടയം അങ്ങാടിയിലെ രണ്ടു വീടുകള്‍ക്ക് നാശനഷ്ടം. പിലാച്ചേരി ഷെരീഫ്, വാഴയില്‍ സഫിയ എന്നിവരുടെ വീടുകളിലെ മെയില്‍ സ്വിച്ച് ബോര്‍ഡടക്കം വയറിങ് സംവിധാനങ്ങള്‍ മുഴുവന്‍ നശിക്കുകയും കോണ്‍ക്രീറ്റ് വീടിന്റെ ചുമരുകളും, സണ്‍ സൈഡുകളും വിണ്ടു കീറുകയും തകരുകയും ചെയ്തു. പറമ്പിലുണ്ടായിരുന്ന തെങ്ങും മിന്നലേറ്റ് നശിച്ചു.കട്ടിലില്‍ നിന്നും തെറിച്ചുവീണ് പരുക്കേറ്റ സഫിയയ്ക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  25 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago