മാളക്കുളം പരിസരം വിശ്രമകേന്ദ്രമാക്കണമെന്ന്
മാള: മോടി പിടിപ്പിച്ച മാളക്കുളം പരിസരം സായാഹ്ന വിശ്രമകേന്ദ്രമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് 12 ലക്ഷംരൂപ ചെലവഴിച്ചാണ് മാള കുളത്തിന്റെ മൂന്നു വശങ്ങളും റോഡില്‍നിന്ന് ഉയര്‍ത്തി കട്ട വിരിച്ചും കുളത്തിന് കൈവരി നിര്‍മിച്ചും മോഡി പിടിപ്പിച്ചത്.
മാളയുടെ പൈത്യകം വിളിച്ചോതുന്ന മാളയോളം തന്നെ പഴക്കമുള്ള മാളക്കുളത്തിനു ചുറ്റും വിശ്രമ സൗകര്യം ഒരുക്കാനുള്ള സൗകര്യവുമുണ്ട്. അതിനായി ബഞ്ചുകളും റോഡിനോടു ചേര്‍ന്നുള്ള ഭാഗത്തു സ്റ്റീന്‍ കൈവരികളും നിര്‍മിച്ച് വൈദ്യുതിവല്‍ക്കരണം നടത്തിയാല്‍ സായാഹ്നങ്ങളിലും മറ്റും ടൗണിലെത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമുള്ള കേന്ദ്രമാക്കി മാറ്റുവാന്‍ സാധ്യമാകും. മാള ടൗണിനോടു ചേര്‍ന്ന് മാള കടവ് കഴിഞ്ഞാല്‍ സായഹ്നങ്ങളില്‍ ചെലവിടാന്‍ സാധിക്കുന്ന തുറന്നയിടമാണ് ഇവിടം. നൂറില്‍ പരം പേര്‍ക്കു ഇരിക്കാവുന്ന ഇരിപ്പിടങ്ങള്‍ കുളത്തിനു ചുറ്റുമായി നിര്‍മ്മിക്കാന്‍ കഴിയും.
പല പദ്ധതികള്‍ കൊണ്ടുവരികയും എന്നാന്‍ പിന്നീടുള്ള പരിരക്ഷയില്ലാത്ത അവസ്ഥയാണുള്ളത്. മോഡി പിടിപ്പിച്ച മാളക്കുളം പരിസരം സായാഹ്ന വിശ്രമകേന്ദ്രമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് മാള ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഡേവിസ് പറേക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. മാള മണ്ഡലം പ്രസിഡന്റ് റോബിന്‍ കള്ളിക്കാടന്‍ അധ്യക്ഷനായി . ക്ലിഫി കളപ്പറമ്പത്ത്, ലാലു ഡേവീസ്, ഫ്രാന്‍സിസ് എടാട്ടുകാരല്‍, പോളി പാറേക്കാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."