താനൂര്‍ തീരമേഖലയിലെ വിദ്യാര്‍ഥികളെ എസ്.കെ.എസ്.എസ്.എഫ് ദത്തെടുക്കും
മലപ്പുറം: താനൂരിലെ പ്രശ്നബാധിത പ്രദേശങ്ങളിലെ പത്തിനും പതിനെട്ടിനും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികളെ ദത്തെടുത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് പദ്ധതി തയാറാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജന. സെക്രട്ടറി സത്താര്‍ പന്തലൂരും അറിയിച്ചു. വിദ്യാര്‍ഥികള്‍ പോലും ലഹരിക്കടിമപ്പെടുകയും വിവിധ റാക്കറ്റുകളുടെ ഭാഗമായി മാറുകയും ചെയ്യുന്ന സാഹചര്യം മേഖലയിലുണ്ട്.
ഇത്തരം പ്രശ്നങ്ങളെ മറികടക്കാന്‍ മതബോധമുള്ള വിദ്യാഭ്യാസവും ശിക്ഷണവും നല്‍കുകയാണ് വേണ്ടത്. ഇതിന് വേണ്ടി വിദ്യാര്‍ഥികളെ പ്രത്യേകം ഇന്റര്‍വ്യൂ നടത്തി വിവിധ മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യ പഠനത്തിനും പ്രോത്സാഹനത്തിനും സംഘടന നേതൃത്വം നല്‍കും. താല്പര്യമുള്ള മുഴുവന്‍ വിദ്യാര്‍ഥികളേയും പദ്ധതിയില്‍ പരിഗണിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."