HOME
DETAILS

യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

  
backup
June 28, 2016 | 8:35 AM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad

തിരുവനന്തപുരം: തലശേരിയില്‍ ദലിത് യുവതികള്‍ക്കെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്കുനേരെ പൊലിസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പൊലിസിനു നേരെ കല്ലേറുമുണ്ടായി. സംഘര്‍ഷത്തില്‍ നാലു പ്രവര്‍ത്തകര്‍ക്കും ഒരു പൊലിസുകാരനും പരുക്കേറ്റു. അറസ്റ്റിലായ 10 നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. 

ഇന്നലെ ഉച്ചയ്ക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്ത മാര്‍ച്ച് പാളയത്ത് പൊലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷത്തിനു തുടക്കമായത്. പിന്നീട് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിട്ടതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്നു പൊലിസ് ഗ്രനേഡ് പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ ചിതറി ഓടി. ഇതിനിടയില്‍ പൊലിസിനുനേരെ കല്ലേറുമുണ്ടായി. കല്ലേറില്‍ ഒരു പൊലിസുകാരന്റെ കണ്ണിനു പരുക്കേറ്റു. ജലപീരങ്കി ഘടിപ്പിച്ച വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ഗ്രനേഡ്, ജലപീരങ്കി പ്രയോഗങ്ങളില്‍ പരുക്കേറ്റ ഗീതാ അശോകന്‍, അനൂപ്, നിഷ, പുഷ്പാ ലിജോ എന്നീ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രനേഡ് പ്രയോഗത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ക്ക് മുന്നില്‍ നിന്നു അരമണിക്കൂറോളം മുദ്രാവാക്യം വിളിക്കുകയും പാളയത്ത് റോഡില്‍ കുത്തിയിരിക്കുകയും ചെയ്തു. ഇവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് അരമണിക്കൂറിലധികം നീണ്ടുനിന്ന സംഘര്‍ഷത്തിന് അയവുണ്ടായത്.
കോടതിയില്‍ ഹാജരാക്കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, സംസ്ഥാന ഭാരവാഹികളായ എന്‍.എസ് മസൂര്‍, അനീഷ് വരിക്കണ്ണാമല, പ്രതീഷ്, രാജേഷ്, ചന്ദ്രദാസ്, റിയാസ് മുക്കോളി, അരുണ്‍ എസ്.പി, ശോഭിന്‍, സുരേഷ് എന്നിവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  15 minutes ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  18 minutes ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  27 minutes ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  an hour ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  an hour ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  2 hours ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  2 hours ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  2 hours ago
No Image

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി; 'രണ്ടാംതരം പൗരനായി' ജീവിക്കാനില്ല, ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്കും സുപ്രികോടതിക്കും കത്തയച്ച് ഹൗറ സ്വദേശി ┃ IN-DEPTH

National
  •  2 hours ago
No Image

മൂഴിക്കൽ കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  3 hours ago