അധ്യയനവര്‍ഷാരംഭം: വരുമാനം വര്‍ധിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം: അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വരുമാന വര്‍ധന ഉറപ്പുവരുത്താന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് നിര്‍ദേശം. ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി യൂനിറ്റ് ഓഫിസര്‍മാര്‍ക്കും മേഖലാ അധികാരികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി. 25 മുതല്‍ ജൂണ്‍ 14 വരെ ഓപ്പറേറ്റിങ് വിഭാഗത്തിന്റെ ലീവുകള്‍ കുറയ്ക്കണമെന്നും വിശ്വസനീയമെന്ന് ബോധ്യപ്പെടുന്ന മെഡിക്കല്‍ അവധികള്‍ മാത്രമേ ഈ സമയത്ത് അനുവദിക്കുവാന്‍ പാടുള്ളൂവെന്നും പ്രത്യേക നിര്‍ദേശത്തില്‍ പറയുന്നു.
എല്ലാ ദിവസവും രാവിലെ 7 മുതല്‍ 10.30 വരെയും വൈകിട്ട് 3.30 മുതല്‍ 7 വരെയും ഇന്‍സ്‌പെക്ടര്‍മാരെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പ്രധാന കേന്ദ്രങ്ങളില്‍ പോയിന്റ് ഡ്യൂട്ടിക്കായി ക്രമീകരിക്കണം. കോണ്‍വോയ് സര്‍വിസ് ഒഴിവാക്കുന്നതോടൊപ്പം യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ യാത്രാ സൗകര്യങ്ങളും സേവനങ്ങളും സമയബന്ധിതമായും കൃത്യമായും മുടക്കം കൂടാതെ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും വേണം. എല്ലാ ദിവസവും ആവശ്യത്തിന് ജീവനക്കാരെ ഉറപ്പു വരുത്തണം. അതുണ്ടായില്ലെങ്കില്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, സ്റ്റേഷന്‍ മാസ്റ്റര്‍, കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരുടെ കൂട്ടുത്തരവാദിത്തമായി കണക്കാക്കി സൂപ്പര്‍വൈസറി ലാപ്‌സിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കണം. മറുപടി തൃപ്തികരമല്ല എങ്കില്‍ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കണം.
അവധി ദിവസങ്ങളില്‍ ബസുകള്‍ കാന്‍സല്‍ ചെയ്യുന്നതിന് പകരം കളക്ഷന്‍ നേടുമെന്ന് ഉറപ്പുള്ള മറ്റ് നോണ്‍നോട്ടിഫൈഡ് റൂട്ടുകളിലടക്കം സര്‍വിസ് ഓപ്പറേറ്റ് ചെയ്ത് വരുമാനം വര്‍ധിപ്പിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."