HOME
DETAILS
MAL
സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതായി പരാതി
backup
May 21 2018 | 19:05 PM
കോഴിക്കോട്: പകര്‍ച്ചപ്പനി ബാധിച്ച രോഗിക്ക് പണം അടയ്ക്കാത്തതിനാല്‍ ചികിത്സ നിഷേധിച്ചതായി പരാതി. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിക്കെതിരേയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഒന്നേകാല്‍ ലക്ഷം രൂപ അടയ്ക്കണമെന്നും അല്ലെങ്കില്‍ ചികിത്സ നല്കാന് പറ്റില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
നിപാ വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന രോഗിയാണിത്. എന്നാല്‍ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. രോഗിക്ക് ബില്ല് നല്‍കിയിരുന്നുവെന്നും പണം അടക്കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ചില്ലെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. നിപാ വൈറസ് ബാധിച്ച മൂന്ന് പേരാണ് ഇവിടെ ചികിത്സയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."