HOME
DETAILS

വിദേശ നിക്ഷേപം രാജ്യത്തിനു ഭീഷണി: പ്രകാശ് കാരാട്ട്

  
backup
June 28 2016 | 09:06 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%82-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

തിരുവനന്തപുരം: പ്രതിരോധ മേഖലയിലടക്കം വിദേശനിക്ഷേപം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്തിനു ഭീഷണിയാണെന്നു സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ ഉല്‍പാദനം, ഭക്ഷ്യവസ്തുക്കളുടെ ചില്ലറവ്യാപാരമേഖല, ഇന്ത്യയിലെ ഔഷധകമ്പനികള്‍ എന്നിവയിലാണു വന്‍തോതില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിനു കളമൊരുക്കുന്നത്. പ്രതിരോധ ഉല്‍പാദന മേഖല, സിവില്‍ വ്യോമയാനം, ഭക്ഷ്യ, ചില്ലറവ്യാപാര മേഖല എന്നിവയില്‍ 100 ശതമാനവും രാജ്യത്തുള്ള 74 ശതമാനം ഫാര്‍മസി കമ്പനികളിലുമാണ് വിദേശ നിക്ഷേപത്തിന് അനുമതി. ജനറിക് മരുന്നുകളുടെ ഏറ്റവും വലിയ ഉല്‍പാദകരായ ഇന്ത്യയില്‍ ശക്തമായ ഫാര്‍മസി വ്യവസായമാണുള്ളത്. ഭക്ഷ്യവസ്തുക്കളുടെ ചില്ലറവില്‍പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചാല്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വിദേശകമ്പനികള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്ന വില്‍പനശാലകളിലൂടെ ഉയര്‍ന്ന വിലയ്ക്കു വിറ്റഴിക്കും.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചില്ലറവില്‍പനമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തെ എതിര്‍ത്ത ബി.ജെ.പി, അധികാരത്തിലെത്തിയപ്പോള്‍ അതു നടപ്പാക്കുകയാണെന്നും സി.പി.എം ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.ജി അംഗത്വം നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തിയത്. എന്‍.എസ്.ജി അംഗത്വം ഇന്ത്യയ്ക്കാവശ്യമില്ല. 2008ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അമേരിക്കയുമായി ആണവ സഹകരണകരാര്‍ ഒപ്പിട്ടപ്പോള്‍ എന്‍.എസ്.ജി അംഗത്വമെന്ന വ്യവസ്ഥ ഒഴിവാക്കിയിരുന്നെന്നും ഇന്ത്യ അംഗമായ ബ്രിക്‌സ് ഗ്രൂപ്പിലെ അംഗങ്ങള്‍ പോലും എന്‍.എസ്.ജി അംഗത്വത്തെ എതിര്‍ത്തത് വലിയ നയതന്ത്ര തിരിച്ചടിയാണെന്നും കാരാട്ട് പറഞ്ഞു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 minutes ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  16 minutes ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  an hour ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  an hour ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  2 hours ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  2 hours ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  2 hours ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  2 hours ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  2 hours ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  3 hours ago