HOME
DETAILS

അനധികൃത ഖനനം: ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ് തല നടപടിക്ക് ഉത്തരവ്

  
backup
March 22 2017 | 20:03 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%96%e0%b4%a8%e0%b4%a8%e0%b4%82-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5


പാലാ: പാറ ഖനനത്തിന് മതിയായ രേഖകളില്ലാതെ അനുമതി നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കാന്‍ വിജിലന്‍സ് ഉത്തരവ്. ജിയോളജി ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ. ബൈജു, രാമപുരം വില്ലേജ് ഓഫിസര്‍ കെ.കെ. മധുസൂധന്‍,മുന്‍ അസിസ്റ്റന്റ് ജിയോളജിസ്റ്റ് കെ.കെ. വിജയ് എന്നിവര്‍ക്കെതിരെയാണ് വകുപ്പുതലനടപടികളെടുക്കുവാന്‍ തീരുമാനം. രാമപുരത്ത്  കിഴിതിരി, താന്നിപ്പാറയിലാണ് അനധികൃത ഖനനം നടന്നത്.
 8.9. ആര്‍ സ്ഥലത്തെ ജിയോളജി പെര്‍മിറ്റ് ഉപയോഗിച്ച്് രണ്ട് ഏക്കറോളം സ്ഥലം തെണ്ണൂറായിരം ഘനയടിക്കുമുകളില്‍ ഖനം ചെയ്തുവെന്നതും 500 ലോഡ് കല്ലുകൊണ്ടുപോകുവാനുള്ള പാസുപയോഗിച്ച് 18,000 ലോഡ് കല്ല് ഖനം ചെയ്തുകൊണ്ടുപോയെന്നും, ഖനനാനുമതിയില്ലാത്ത വ്യക്തിയുടെ സ്ഥലത്ത് ഖനം നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തി. കൂടാതെ,പൊതുറോഡിന് 35 മീറ്റര്‍ അടുത്തുവരെ ഖനം നടത്തിയിട്ടും പരാതികള്‍ ലഭിച്ചിട്ടും നടപടി എടുത്തില്ലായെന്നതും ആവശ്യമായ രേഖകളില്ലാതെയാണ് ജിയോളജി പെര്‍മിറ്റ് നല്‍കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
    ജോണി കളപ്പുരക്കല്‍ തുടങ്ങി ഏഴുപേര്‍ നല്‍കിയ പരാതിയിന്മേലാണ് വിജിലന്‍സ് അന്വേഷണം നടന്നത്. ജോബി മാത്യു,  മേരി ജോസഫ് കുന്നത്തേട്ട്, ചാക്കോച്ചന്‍ തടത്തില്‍ എന്നിവരുടെ സ്ഥലങ്ങളിലാണ് അനധികൃത ഖനം നടത്തിയത്.
എന്നാല്‍ ആറുകോടി രൂപയിലധികം തുകയ്ക്കുള്ള അനധികൃത ഖനം നടത്തിയ വ്യക്തിക്കെതിരേയും കൂട്ടുത്തരവാദിത്വമുള്ള റവന്യു, ജിയോളജി, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടികളെടുക്കാത്തതിനെതിരേ കോടതികളെ സമീപിക്കുമെന്ന് കിഴിതിരി പരിസ്ഥിതി സംരക്ഷണ സമിതി നേതാക്കളായ ജോണി കളപ്പുരയ്ക്കല്‍, കെ.ഇ. നാരായണന്‍ കിഴക്കേമുപ്പാത്ത്, രാഘവന്‍ നായര്‍ അമ്പാടിയില്‍, മുരളീധരന്‍ കാവുംപുറത്ത്, ജോസ് ആലയ്ക്കല്‍, കരുണാകരന്‍ കഴുന്നുകണ്ടത്തില്‍, അരുണ്‍ വണ്ടമ്മാക്കല്‍, ജോബി പുതിയകുന്നേല്‍ എന്നിവര്‍ പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago