കൗണ്‍സിലിങ്് സെന്റര്‍ സ്ഥാപിക്കണമെന്ന്
ചാരുംമൂട്: നൂറനാട പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ദിനംപ്രതി നടന്നു വരുന്ന ക്രിമിനല്‍ സ്വഭാവമുള്ള സംഭവങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്നത്തെ സംവിധാനങ്ങള്‍ക്കു കഴിയാതെ വരുന്നതായി ആക്ഷേപം.
മേഖലയില്‍ ഗാര്‍ഹിക പീഡന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു, അയല്‍ക്കാര്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ ദിനംപ്രതി കൂടുന്നു, പ്രായപൂര്‍ത്തിയകാത്തതും ആയതുമായ പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ അറിയാതെ ഒളിച്ചോടിപോകുന്ന സംഭവങ്ങള്‍ ദിവസവും റിപോര്‍ട്ട് ചെയ്തു കാണുന്നു.
ദാമ്പത്യബന്ധങ്ങളില്‍ ഉണ്ടാകുന്ന വളരെ ചെറിയ പ്രശ്‌നങ്ങള്‍ക്കു പോലും സ്റ്റേഷന്‍കയറുന്ന അവസ്ഥ.
ആത്മഹത്യ നിരക്ക് ഞട്ടിക്കുന്ന തരത്തിലേക്ക് ഉയരുന്നു. ഇത്തരം നിരവധി സാമൂഹ്യ പ്രശ്‌നങ്ങള്‍ മേഖലയില്‍ ഉണ്ടാകുമ്പോള്‍ ഇതിനെല്ലാം അഭയകേന്ദ്രമായി കാണുന്നത് സ്ഥലം പൊലിസ് സ്റ്റേഷനാണ്. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളിലായി കണ്ടുവരുന്ന ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിനാവശ്യമായ പരിശീലനം കിട്ടിയ പൊലിസ് ഉദ്യോഗസ്ഥരുടെ എണ്ണം തുച്ഛം. പതിനഞ്ചു വര്‍ഷം മുന്‍പ് ചാരുംമൂട്‌മേഖലയില്‍പ്പെട്ട പഞ്ചായത്ത് പ്രദേശങ്ങളില്‍ ആത്മഹത്യ പ്രവണത വര്‍ദ്ധിച്ചുകണ്ടതിന്റെ അടിസ്ഥാനത്തില്‍ നൂറനാട് സ്റ്റേഷനില്‍ ഒരു കൗണ്‍സിലിങ് കേന്ദ്രം തുടങ്ങുകയും ഇതിന്റെ പ്രവര്‍ത്തനം മേഖലയിലെ ആത്മഹത്യ പ്രേരണ ഇല്ലാതാക്കുവാനും സാധിച്ചു.
ക്രമേണ കൗണ്‍സിലിങ് കേന്ദ്രത്തിനു താഴു വീണു. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. 2016ല്‍ 17 ആത്മഹത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് 2017 ജനുവരി മുതല്‍ 2018 ഫെബ്രുവരിയുള്ള പതിമൂന്നു മാസത്തിനുള്ളില്‍ നടന്ന ആത്മഹത്യകള്‍ 35 ആയി. തൂങ്ങിമരണം 28 ,വിഷം കഴിച്ചുള്ളത് 4, കിണറ്റില്‍ ചാടി ജീവന്‍ നഷ്ടപ്പെടുത്തിയവര്‍ 2, സ്വയം തീകൊളുത്തി ജീവന്‍ വെടിഞ്ഞത് ഒന്ന്.
പൊലിസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യ്ത് പോകുന്ന ആത്മഹത്യ ശ്രമങ്ങള്‍ ഒട്ടനവധിയാണ്. വീടുകളില്‍ നടക്കുന്ന ആത്മഹത്യ ശ്രമങ്ങളില്‍ പൊടുന്നവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി ജീവന്‍ രക്ഷപ്പെടുത്തുന്നതിനാല്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ ജനങ്ങള്‍ അറിയാതെ പോകുന്നു.
ഇതിനെല്ലാം ഒരു പരിഹാരമാര്‍ഗമെന്ന നിലയില്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കൗണ്‍സിലിങ് കേന്ദ്രം നൂറനാട് കേന്ദ്രീകരിച്ചു തുടങ്ങണമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെയും രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."