ലോകജലദിനം സമസ്തയുടെ നേതൃത്വത്തില്‍ സൗജന്യ കുടിവെള്ള വിതരണവും ബോധവത്കരണ പരിപാടിയും നടത്തി
കോട്ടയം: ലോകജലദിനത്തില്‍ ജലത്തിന്റെ പ്രാധാന്യവും ജലം മലിനപ്പെടുത്തുന്നത് തടയുന്നതിനും ബോധവത്കരണ പ്രചരണവും സൗജന്യകുടിവെള്ള വിതരണവും നടത്തി.സമസ്ത കോട്ടയം ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഏകദിന പ്രചരണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.
സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് ഉള്‍പ്പെടെയുള്ള പോഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഒ.എം ശരീഫ് ദാരിമി തലയോലപ്പറമ്പ് മേഖലാ സെക്രട്ടറി അബ്ദു സ്സത്താറിന് സമസ്തയുടെ ത്രിവര്‍ണ പതാക കൈമാറി.
രാവിലെ തലയോലപ്പറമ്പ് മൊഹീബിന്‍ ജുമാമസ്ജിദ് പരിപസരത്തു നിന്നാണ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്.
പരിപാടിക്ക് എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഹാഷിം, സംസ്ഥാന കൗണ്‍സിലര്‍ അന്‍വര്‍ തലയോലപ്പറമ്പ്,എസ്.കെ.എസ്.ബി.വി ജില്ലാ കണ്‍വീനര്‍ മാഹിന്‍ അബൂബക്കര്‍ ഫൈസി, അന്‍വര്‍ പുത്തന്‍കാഞ്ഞൂല്‍,ഹാരിസ്, കെ.എ.നിസാര്‍, എന്‍.എ നദീര്‍. മുഹമ്മദ് സംറാന്‍,ബഷീര്‍ പുത്തന്‍പുര, തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
തലയോലപ്പറമ്പ്, ആപ്പാഞ്ചിറ, കോട്ടയം,ചങ്ങനാശേരി, ഇല്ലിക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന പ്രചരണ പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ലിയാസ്,എസ്.വൈ.എസ് ജില്ലാ നേതാക്കളായ ശരീഫ് കുട്ടിഹാജി,റ്റി.പി ശാജഹാന്‍,മുഹമദ് അലി അല്‍കാശിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."