ലോക ജലദിനം പ്രസ്‌ക്ലബ്ബില്‍ സെമിനാര്‍ സംഘടിപ്പിച്ചു
തൃശൂര്‍: ലോക ജല ദിനത്തിന്റെ ഭാഗമായി തൃശൂര്‍ പ്രസ്‌ക്ലബിന്റേയും കേരള കാര്‍ഷിക സര്‍വകലാശാലയുടേയും സംയുക്താഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
'കാലാവസ്ഥാ വ്യതിയാനം ജലവിനിയോഗസുരക്ഷ' എന്ന വിഷയത്തില്‍ പ്രസ്‌ക്ലബ് ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ കാര്‍ഷിക സര്‍വകലാശാലാ കാലാവസ്ഥാ വ്യതിയാനപഠന കേന്ദ്രം മേധാവി ഡോ. പി ഇന്ദിരാദേവി, സയന്റിഫിക് ഓഫിസര്‍ ഡോ. സി.എസ് ഗോപകുമാര്‍ എന്നിവര്‍ ക്ലാസുകളെടുത്തു. കാര്‍ഷികസര്‍വകലാശാലാവിജ്ഞാന വ്യാപന ഡയറക്ടര്‍ ഡോ. എസ്. എസ്റ്റലീറ്റ മുഖ്യപ്രഭാഷണം നടത്തി. കാലാവസ്ഥാ വ്യതിയാനം കേരളത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഡോ. സി.എസ് ഗോപകുമാര്‍ പറഞ്ഞു.
പരിസ്ഥിതിക്കും ജീവിവര്‍ഗത്തിനും ദോഷകരമാവുന്ന പ്രവചനാതീതമായ മാറ്റങ്ങളാണ് ഓരോ വര്‍ഷവും കാണപ്പെടുന്നത്. മേഘ വിസ്‌ഫോടനം, അസ്വാഭാവികമായ കാലവര്‍ഷം, ഉഷ്ണതരംഗം, സൂര്യാഘാതം തുടങ്ങിയവ കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്നും ഗോപകുമാര്‍ പറഞ്ഞു. ജല ലഭ്യതയുടെ കുറവ് കാര്‍ഷിക മേഖലയയെ തകര്‍ക്കുകയാണെന്ന് ജല വിനിയോഗ സുരക്ഷ എന്ന വിഷയത്തില്‍ ക്ലാസെടുത്ത കാലാവസ്ഥാ വ്യതിയാനപഠന കേന്ദ്രം മേധാവി ഡോ. പി. ഇന്ദിരാദേവി പറഞ്ഞു.
ജലം ഭൂമിയില്‍ തടഞ്ഞു നിര്‍ത്താനുള്ള മാര്‍ഗങ്ങളെല്ലാം നാം ഇല്ലാതാക്കി കഴിഞ്ഞു. പുല്‍മേടുകളും കൃഷിയിടങ്ങളും നാമാവശേഷമായി.
ജല ലഭ്യത കുറഞ്ഞിട്ടും ജല വിനിയോഗ സുരക്ഷയുടെ കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ ബോധവാന്‍മാരല്ലെന്നും ഇന്ദിരാദേവി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."