HOME
DETAILS

നിപാ വൈറസ്ബാധാ മരണം: മുന്‍കരുതല്‍ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

  
backup
May 22 2018 | 04:05 AM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%ac%e0%b4%be%e0%b4%a7%e0%b4%be-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d

 

തിരൂര്‍: നിപാ വൈറസ് ബാധാമരണങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ മുന്‍കരുതല്‍ നിര്‍ദേശം. രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും രോഗികളെ പരിചരിക്കുന്ന ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമാണ് അടിയന്തര നിര്‍ദേശം നല്‍കിയത്. സ്വയം സുരക്ഷയൊരുക്കാന്‍ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് തിരൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദ് ഇന്നലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും അടിയന്തരനിര്‍ദേശം നല്‍കി. മാസ്‌ക്, ഗ്ലൗസ് എന്നിവയുടെ കുറവുണ്ടെങ്കില്‍ ആവശ്യമായവ എത്രയും വേഗം ലഭ്യമാക്കാനും ഉത്തരവിറക്കി.
ഇതിന് പുറമെ പൊതുജനങ്ങള്‍ക്കും മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവര്‍ ഗ്ലൗസ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അണുനാശിനി ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണമെന്നുമാണ് നിര്‍ദേശം. വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും ശ്രദ്ധിക്കണം. പനി, ചുമ, തുമ്മല്‍ എന്നിവയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവല്‍ ഉപയോഗിക്കണമെന്നാണ് മുന്നറിയിപ്പ്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ അത്യാവശ്യഘട്ടത്തില്‍ മാത്രം സന്ദര്‍ശിച്ചാല്‍ മതിയെന്നും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശനത്തില്‍നിന്ന് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. പനി, ചുമ, കഫക്കെട്ട് എന്നിവയുള്ളവര്‍ ചികിത്സ തേടി വീട്ടില്‍ വിശ്രമിക്കുകയും പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കുകയും വേണം.
കേസ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പോയവര്‍ ഡോക്ടറെ കാണിക്കുമ്പോള്‍ വിവരം പറയണം. വവ്വാല്‍ അടക്കമുള്ള പക്ഷികള്‍ കഴിച്ച പഴങ്ങളുടെ ബാക്കി കഴിച്ചവരുണ്ടെങ്കില്‍ അവരും ഡോക്ടര്‍മാരെ കണ്ട് വിവരം അറിയിക്കണം. രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും നിര്‍ദേശമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറാദിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

bahrain
  •  17 days ago
No Image

'കെട്ടിയിട്ടു...സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ടു...' റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ അരങ്ങേറിയത് കൊടുംക്രൂരത, ദൃശ്യങ്ങള്‍ പുറത്ത് 

Kerala
  •  17 days ago
No Image

ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം; തകർന്നുവീണത് കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ്

Cricket
  •  17 days ago
No Image

ഉക്രൈന്‍ യുദ്ധം നിർത്താൻ സഊദിയിൽ പുടിൻ - ട്രംപ് കൂടിക്കാഴ്ച, ഇരുവരും ഫോണിൽ സംസാരിച്ചത് ഒന്നര മണിക്കൂർ നേരം; സഊദിയിൽ ചർച്ച വരാൻ കാരണങ്ങൾ നിരവധി

Trending
  •  17 days ago
No Image

മോദി യു.എസില്‍, ട്രംപുമായി കൂടിക്കാഴ്ചക്കൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനവും ലിസ്റ്റിലെന്ന് സൂചന; നാടുകടത്തലില്‍ ഇനിയെന്തെന്ന് ഉറ്റുനോക്കി ഇന്ത്യന്‍ വംശജര്‍ 

International
  •  17 days ago
No Image

ഇലോൺ മസ്‌കിന്റെ ബോറിങ്ങ് കമ്പനിയുമായി സഹകരണം; 'ദുബൈ ലൂപ്പ്' പദ്ധതി പ്രഖ്യാപിച്ചു

uae
  •  17 days ago
No Image

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Kerala
  •  17 days ago
No Image

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ

National
  •  17 days ago
No Image

അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ

Saudi-arabia
  •  17 days ago
No Image

കണക്കുതീർക്കാൻ കാനറിപട ഇറങ്ങുന്നു; വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം

Football
  •  17 days ago