വെല്ലുവിളിച്ച് മാലിന്യ മാഫിയ; കൊളത്തൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെയും മാലിന്യംതള്ളി
ഒരാഴ്ചക്കുള്ളില്‍ നാലിടങ്ങളില്‍ മാലിന്യം തള്ളിയവരെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചിരുന്നു
കൊളത്തൂര്‍: മാലിന്യം കൊണ്ടണ്ട് പൊറുതിമുട്ടുന്ന നാട്ടുകാര്‍ക്ക് ഒഴിയാ ബാധ പോലെ ചാക്കില്‍ നിറച്ച മാലിന്യം തള്ളല്‍ തുടര്‍കഥയാകുന്നു. ഒരാഴ്ചക്കുള്ളില്‍ നാലിടങ്ങളില്‍ മാലിന്യം തള്ളിയവരെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചെങ്കില്‍ ഇതൊന്നും വകവെക്കാതെയാണ് കൊളത്തൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ വീണ്ട@ും മാലിന്യംതള്ളിയത്.
ഇന്നലെ പാങ്ങ് നിരപ്പിലെ ഐ.ടി.സി പള്ളിക്ക് സമീപത്തായിരുന്നു ചാക്കില്‍ നിറച്ച ലോഡ് മാലിന്യം തള്ളിയത്. ഒരാഴ്ചക്കുള്ളില്‍ ആറു പേരാണ് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്നത്. കോഴി അവശിഷ്ടം നടുറോഡില്‍ തള്ളിപ്പോകുന്നവരില്‍ അധികവും കിലോക്ക് അഞ്ചുരൂപ നിരക്കില്‍ കരാറെടുത്തവരാണ്. ഇത്തരക്കാര്‍ സ്വന്തം ഭൂമിയില്‍ കുഴിയെടുത്ത് മൂടുമെന്ന പേരിലാണ് കടകളില്‍നിന്നും ചീഞ്ഞളിഞ്ഞ മാലിന്യം വാങ്ങുന്നത്. എന്നാല്‍ തള്ളുന്നതാകട്ടെ സ്വകാര്യ വ്യക്തികളുടെ ഒഴിഞ്ഞ പറമ്പിലും.
അസഹ്യമായ ദുര്‍ഗന്ധംമൂലം പ്രദേശവാസികള്‍ മാലിന്യത്തോടൊപ്പം ആളുകളെ പിടികൂടി മാലിന്യം വഹനമടക്കം ഉടമയുടെ വീട്ടിലെത്തിച്ച് പ്രതിഷേധിച്ചിട്ടും മാലിന്യം തള്ളല്‍ അവസാനിച്ചിട്ടില്ല. നടുറോഡിലും, മറ്റും മാലിന്യം തള്ളുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം പൊലിസിനല്ലെന്നും ഇതെല്ലാം പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടാണെന്നുമാണ് പൊലിസുകാര്‍ ആരോപിക്കുന്നത്.
പഞ്ചായത്തധികൃതര്‍ മാലിന്യ സംസ്‌കരണത്തിനു വേ@ണ്ടത്ര പരിശോധനകള്‍ നടത്തുന്നില്ലെന്നും, രജിസ്‌ട്രേഷന്‍ സമയത്തു പോലും ഇതൊന്നും അന്വേഷിക്കാത്തതുമൂലമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നുമാണ് പൊതു ജനങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."