ജില്ലയില്‍ ഡിഫ്തീരിയ കേസുകളുടെ എണ്ണം എട്ടായി
ഡിഫ്തീരിയ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 60 സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാര്‍
മലപ്പുറം: രണ്ടു മരണം ഉള്‍പ്പെടെ നിരവധി ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നു. കേന്ദ്ര, സംസ്ഥാന ആരോഗ്യവകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണു ജില്ലയിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിക്കുന്നത്.
ഇതുസംബന്ധിച്ച് ഉത്തരവ് ഇന്നോ വരുംദിവസങ്ങളിലോ ഉണ്ടാകും. മലപ്പുറം ജില്ലയില്‍ രണ്ടു മരണം ഉള്‍പ്പെടെ എട്ടു ഡിഫ്തീരിയ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ പേരില്‍ ഡിഫ്തീരിയ രോഗ ബാധയുണ്ടാകാം എന്ന നിരീക്ഷണത്തിലാണ് ആരോഗ്യവകുപ്പ്. പ്രതിരോധ കുത്തിവെപ്പില്‍ സംസ്ഥാന ശരാശരിയേക്കാള്‍ ഏറെ പിറകിലുള്ള ജില്ലയില്‍ ഡിഫ്തീരിയ കേസുകള്‍ കഴിഞ്ഞ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡിഫ്തീരിയ ബാധിച്ചു രണ്ടുപേര്‍ മരണപ്പെട്ടതിനെത്തുടര്‍ന്നു ജില്ലയെ ഡിഫ്തീരിയബാധിത ജില്ലയായി കഴിഞ്ഞവര്‍ഷം തന്നെ ആരോഗ്യവകുപ്പു പ്രഖ്യാപിച്ചിരുന്നു. ഏതെങ്കിലും രോഗബാധ ജില്ലകളിലുണ്ടെന്നു പ്രഖ്യാപിച്ചാല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഇടപെടലുണ്ടാകും. കൂടുതല്‍ ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍(എന്‍.ആര്‍.എച്ച്.എം) പദ്ധതിയിലെ സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാരെ ജില്ലയിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നിയമിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ ആരോഗ്യവകുപ്പു സംസ്ഥാന സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. ജില്ലയിലെ ആരോഗ്യസ്ഥിതി പരിഗണിച്ച് 60 സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാരെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കു നിയമിക്കുമെന്നു സംസ്ഥാന ആരോഗ്യ വകുപ്പു ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ: ജി സുനില്‍കുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു.
അതേസമയം ഡിഫ്തീരിയയുണ്ടെന്ന സംശയത്തില്‍ ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്നു കുട്ടികള്‍ക്കും പൂര്‍ണമായി കുത്തിവെപ്പെടുത്തിരുന്നില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി. ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. ഇരിമ്പിളിയം, ചെറുകാവ്, പുളിക്കല്‍ പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് ചികിത്സ തേടിയവര്‍.
ഇന്നലെ 1323 പേര്‍ കുത്തിവെപ്പെടുത്തു
ആരോഗ്യ വകുപ്പിന്റെ കുത്തിവെപ്പ് ഊര്‍ജിതപ്പെടുത്തല്‍ കാംപയിന്റെ ഭാഗമായി 1323 കുട്ടികള്‍ക്കാണ് ഇന്നലെ കുത്തിവെപ്പു നല്‍കിയത്. ജില്ലയിലെ 30 കേന്ദ്രങ്ങളിലാണ് ഇന്നലെ കുത്തവെപ്പു നടന്നത്. 26 കേന്ദ്രങ്ങളിലായി 1490 കുട്ടികള്‍ക്കു കഴിഞ്ഞ ദിവസം കുത്തിവെപ്പു നല്‍കിയിരുന്നു. പഞ്ചായത്ത്- നഗരസഭകളിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മത- സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി സ്‌ക്വാഡ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. പൂര്‍ണമായി കുത്തിവെപ്പ് എടുക്കാത്ത മുഴുവന്‍ കുട്ടികളും പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് വരെ ക്യാംപയിന്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."