ഇ.എം.എസ് തെറ്റ് പറ്റിയാല്‍ തിരുത്താന്‍ തയാറായ നേതാവ്: ടി പത്മനാഭന്‍
മുന്നാട്: തെറ്റുപറ്റിയാല്‍ അതു തിരുത്താന്‍ തയാറായ നേതാവായിരുന്നു ഇ.എം.എസ് നമ്പൂതിരിപ്പാടെന്നു കഥാകൃത്ത് ടി പത്മനാഭന്‍. കാസര്‍കോട് കോ.ഓപ്പറേറ്റിവ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലുള്ള മുന്നാട് പീപ്പിള്‍സ് കോ. ഓപ്പറേറ്റിവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ദശവാര്‍ഷികത്തിന്റെ ഭാഗമായി നിര്‍മിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാസര്‍കോട്് കോ.ഓപ്പറേറ്റിവ് എജ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് പി രാഘവന്‍ അധ്യക്ഷനായി. സംഘം നടപ്പാക്കുന്ന പഠന സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പി കാര്‍ത്തിക്, കെ നന്ദലാല്‍ എന്നീ വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായം കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. വി.പി.പി മുസ്തഫ വിതരണം ചെയ്തു.
വായനക്കാര്‍ക്കുള്ള ഉപഹാരങ്ങള്‍ ടി പത്മനാഭന്‍, എ.കെ പത്മനാഭന്‍ എന്നിവര്‍ വിതരണം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം ഇ പത്മാവതി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എ മാധവന്‍, സി ബാലന്‍, എം അനന്തന്‍ , ഡോ. യു അഹമ്മദ് ബഷീര്‍, ടി.പി അശോക് കുമാര്‍, കെ പ്രസന്ന തുടങ്ങിയവര്‍ സംസാരിച്ചു.
8000 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു കോടി അറുപത് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ചതാണ് ടാഗോര്‍ സ്മാരക കെട്ടിടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."