HOME
DETAILS
MAL
മാണി ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം; നിര്‍ണായക കേരള കോണ്‍ഗ്രസ് യോഗം തുടങ്ങി
backup
May 22 2018 | 06:05 AM
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കുന്ന കേരളാ കോണ്‍ഗ്രസിന്റെ യോഗത്തിന് തുടക്കമായി. പാര്‍ട്ടി നിയോഗിച്ച ഉപസമിതിയാണ് യോഗം ചേര്‍ന്നിരിക്കുന്നത്. കെ.എം മാണിയും പി.ജെ ജോസഫും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ തേടി കഴിഞ്ഞ ദിവസം യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കള്‍ മാണിയുടെ വീട്ടിലെത്തിയിരുന്നു.
എല്ലാ സ്ഥാനാര്‍ഥികളും പിന്തുണ അഭ്യര്ഥിച്ചെത്തിയിരുന്നു. നയപരമായ കാര്യങ്ങള്‍ സബ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ പറയാനാവില്ല. നിഷേധാത്മക നിലപാട് ആരോടും ഇല്ലെന്നുമാണ് മാണി ഇന്നലെ പറഞ്ഞത്.
ഇന്നലെ വൈകിട്ട് 4.20 ഓടെയാണ് യു.ഡി.എഫ് നേതാക്കള്‍ മാണിയുടെ വസതിയില്‍ എത്തിയത്. അടച്ചിട്ട മുറിയില്‍ കെ. എം മാണി, ജോസ് കെ. മാണി എന്നിവരുമായി നടത്തിയ ചര്‍ച്ച ഒന്നരമണിക്കൂറോളം നീണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."