HOME
DETAILS
MAL
നടനതിലകം പുരസ്കാരം സുരേന്ദ്രന് നീലേശ്വരത്തിന്
backup
June 29 2016 | 03:06 AM
നീലേശ്വരം: ഗുരുഗോപിനാഥ് ട്രസ്റ്റ് കേരള നല്കുന്ന നടനതിലകം പുരസ്കാരത്തിന് സുരേന്ദ്രന് നീലേശ്വരം അര്‍ഹനായി. കേരള നടനത്തിനു നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പുരസ്കാരം സമ്മാനിച്ചു. പരേതനായ മാമുനി കുഞ്ഞിക്കണ്ണന്റെ കീഴിലാണ് നൃത്തപഠനത്തില്‍ ഹരിശ്രീ കുറിച്ചത്. നര്‍ത്തക ദമ്പതിമാരായ ശാന്ത - ധനഞ്ജയന്മാരുടെ കീഴില്‍ ഭരതനാട്യത്തില്‍ ഡിപ്ലോമ നേടി. വട്ടിയൂര്‍കാവിലുള്ള ഡോ. ഗുരുഗോപിനാഥ് നടനഗ്രാമത്തില്നിന്ന് കേരളനടത്തില് എ ഗ്രേഡോടെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."