നാടെങ്ങും ജലദിനം ആചരിച്ചു
നരിക്കുനി: കുട്ടമ്പൂര്‍ ദാറുല്‍ഹിദായ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ഥി സംഘടനയായ ജംഇയ്യത്തുഥുലബ സമാജം (ജെ.ടി.എസ്) ലോക ജലദിനം ആചരിച്ചു.
സി.ഡബ്ല്യു.ആര്‍.ഡി.എം ഓഫിസര്‍ ഷബീര്‍ മേയത്തടം ജലസംരക്ഷണം എന്ന വിഷയത്തിലും മങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്ര ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എം റഷീദ് ആറങ്ങാട് രോഗ പ്രതിരോധമെന്ന വിഷയത്തിലും സംസാരിച്ചു. നിസാമുദ്ദീന്‍ നദ്‌വി അധ്യക്ഷനായി. കെ.പി ഇബ്രാഹിം ഫൈസി പ്രാര്‍ഥന നടത്തി. ശംസുദ്ദീന്‍ റഹ്മാനി, സി.പി. തറുവെയി കുട്ടി മാസ്റ്റര്‍, ടി.പി മുഹമ്മദ് മാസ്റ്റര്‍, കെ.കെ മുഹമ്മദ് മാസ്റ്റര്‍, കെ.കെ. അബ്ദുല്ലത്തീഫ് മാസ്റ്റര്‍, സാബിഖ് ജാറംകണ്ടി, അബ്ദുല്‍ ബാരി ഒടുങ്ങാക്കാട്, മുസമ്മില്‍ വള്ളിയോത്ത് എന്നിവര്‍ സംസാരിച്ചു. എന്‍ അഹമ്മദ് ശരീഫ് നടമ്മല്‍ പൊയില്‍ സ്വാഗതവും ആദില്‍ മുബാറക് ചളിക്കോട് നന്ദിയും പറഞ്ഞു. കട്ടാങ്ങല്‍: എസ്.കെ.എസ്.ബി.വി ജലദിന കാപയിന്റെ ഭാഗമായി മുണ്ടോട് ഇര്‍ഷാദുസ്സ്വിബ് യാന്‍ മദ്‌റസ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. തണ്ണീര്‍പന്തല്‍ ഉദ്ഘാടനം സ്വദര്‍ മുഅല്ലിം മുഹയുദ്ദീന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ ജലദിന സന്ദേശം കൈമാറി. എസ്.ബി.വി സെക്രട്ടറി റംഷിദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മടവൂര്‍: ലോക ജലദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.ബി.വി സംഘടിപ്പിച്ച പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതി നുസ്‌റത്തുല്‍ ഹുദ മദ്‌റസ സ്വദര്‍ മുഅല്ലിം കെ. സാക്കില്‍ ഹുസൈന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. യു.വി മുഹമ്മദ് മൗലവി അധ്യക്ഷനായി. ടി.കെ മഹ്്മൂദ് മുസ്്‌ലിയാര്‍, കെ.പി മുജീബ് മുസ്്‌ലിയാര്‍, പി.എം ശഫീഖ് മുസ്‌ലിയാര്‍ സംസാരിച്ചു.
നരിക്കുനി: മടവൂര്‍ ടൗണ്‍ മിസ്ബാഹുല്‍ ഹുദാ സെക്കന്‍ഡണ്ടറി മദ്‌റസയില്‍ യൂനിറ്റ് എസ്.കെ.എസ്.ബി.വി യുടെ കീഴില്‍ ജലദിന കാംപയിന്‍ ആചരിച്ചു.പോസ്റ്റര്‍ പ്രദര്‍ശനം, ബോധവല്‍കരണം എന്നിവ നടത്തി. സി.എം.അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. എം.എം ഷാഫി ഫൈസി ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദ് മുസ്‌ലിയാര്‍,പി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ശാക്കിര്‍ എ,മുഹമ്മദ് ദാനിഷ് ടി.കെ പ്രസംഗിച്ചു.
കൂടരഞ്ഞി: ലോക ജലദിനാചരണത്തിന്റെ ഭാഗമായി ഗ്രീന്‍സ് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കഡറി സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.ഗ്രീന്‍സ് പ്രസിഡന്റ് ബാബു ചെല്ലംന്തറയില്‍ അധ്യക്ഷനായി. സ്‌കൂള്‍ അസി. മനേജര്‍ ഫാ. ജോസഫ് കുന്നത്ത്ൃജലദിന സന്ദേശം നല്‍കി. ജയേഷ് സ്രാമ്പിക്കല്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രധാന അധ്യാപകന്‍ ബാബു അഗസ്റ്റ്യന്‍, എന്‍.വി ദിവാകരന്‍, ജിനേഷ് ജോസ്, കെ.കെ ജയിംസ്, വില്‍സന്‍ കുറുവത്താഴം, നോബിള്‍ കുര്യാക്കോസ്, വിനോദ് ആന്റണി, ദിവ്യ ഫിലിപ്പ്, സിസ്റ്റര്‍ ഷാന്റി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."