സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത് കര്‍ഷകരെ അവഗണിക്കുന്ന നിലപാട്
പുല്‍പ്പള്ളി: കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകാത്തത് കര്‍ഷകരോടുള്ള അവഗണനയാണെന്ന് ഉമ്മന്‍ചാണ്ടി.
മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് സമ്മേളനം പാടിച്ചിറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീനങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ രമേശന് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്, കെ.പി.സി.സി സെക്രട്ടറി കെ.കെ എബ്രഹാം, കെ.എല്‍ പൗലോസ്, എന്‍.ഡി അപ്പച്ചന്, വര്‍ഗീസ് മുരിയന്‍കാവില്‍, ജോര്‍ജ് തട്ടാംപറമ്പില്‍, പി.ഡി സജി, കെ.ജെ മാണി, എന്‍.യു ഉലഹന്നാന്, പി.പി ആലി, ജോസഫ് പെരുവേലി സംസാരിച്ചു. പ്രതിനിധി സമ്മേളനം എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ്, കെ.എല്‍ പൗലോസ് എന്നിവര്‍ ക്ലാസെടുത്തു. മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, മണി പാമ്പനാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."