ബാലപീഡനം മൂടിവച്ച കേസ്; കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് കുറ്റക്കാരന്‍
സിഡ്നി: ബാലപീഡനം മൂടിവച്ച കേസില്‍ കത്തോലിക്കാ ആര്‍ച്ച് ബിഷപ്പിനെ ആസ്ത്രേലിയന്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. അഡലെയ്ഡിലെ കത്തോലിക്കാ ചര്‍ച്ച് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്സണെതിരേയാണ് കോടതി കുറ്റം ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുന്ന ലോകത്തെ ഏറ്റവും മുതിര്‍ന്ന കത്തോലിക്കാ നേതാവാണ് ഫിലിപ്പ്.
1970ല്‍ ന്യൂ സൗത്ത് വെയില്‍സിലാണ് കേസിനാസ്പദമായ സംഭവം. സുഹൃത്ത് കൂടിയായ ജെയിംസ് ഫഌച്ചര്‍ എന്ന പുരോഹിതന് അള്‍ത്താരയിലെ നിരവധി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതേക്കുറിച്ചു വിവരം ലഭിച്ചെങ്കിലും ഫിലിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചില്ല. സിഡ്നിയില്‍നിന്ന് 130 കി.മീറ്റര്‍ അകലെയുള്ള മൈറ്റ്ലന്ഡില് സഹപുരോഹിതനായിരുന്നു ഫഌച്ചര്‍. പീഡനത്തിനിരയായ കുട്ടികളില്‍ ഒരാള്‍ 1976ല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് ആസ്ത്രേലിയന്‍ കോടതി നടത്തിയ അന്വേഷണത്തില്‍ ഫിലിപ്പിനു സംഭവത്തെക്കുറിച്ചു വിവരമുണ്ടായിരുന്നതായി കണ്ടെത്തുകയായിരുന്നു. ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും ഫിലിപ്പ് വില്‍സണ്‍ ജയില്‍വാസമനുഭവിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."