വിദേശികളുടെ ആശ്രിതര്‍ക്ക് ലെവി; പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്‍ ആരോഗ്യമന്ത്രി
ജിദ്ദ: വിദേശികളുടെ ആശ്രിതരായി സഊദിയില്‍ കഴിയുന്ന ഓരോ കുടുംബാംഗത്തിനും വര്‍ഷത്തില്‍ 1200 റിയാല്‍ ലെവി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹ്യ, സുരക്ഷ മേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്‍ ആരോഗ്യ മന്ത്രി ഡോ. ഹമദ് അല്‍മാനിഅ് അഭിപ്രായപ്പെട്ടു.
ലെവിയിലൂടെ ലഭിക്കുന്ന പ്രത്യക്ഷ വരുമാനത്തേക്കാള്‍ കൂടുതലായിരിക്കും വിദേശി കുടുംബങ്ങളുടെ കൂട്ട ഒഴിഞ്ഞുപോക്കിലൂടെ രാഷ്ട്രത്തിനുണ്ടാക്കുന്ന നഷ്ടമെന്നതിനാല്‍, തീരുമാനം പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലെവി ആര്‍ക്കാണ് ഉപകാരപ്പെടുക' എന്ന തലക്കെട്ടില്‍ പ്രാദേശിക പത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ജൂലൈ മുതല്‍ നടപ്പാക്കുന്ന ലെവിയില്‍നിന്ന് ഒഴിവാകാന്‍ കുടുംബങ്ങളുടെ ഒഴിഞ്ഞുപോക്ക് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷങ്ങളില്‍ ലെവി ഇരട്ടിപ്പിക്കുമെന്നത് ഒഴിഞ്ഞുപോക്ക് വേഗത്തിലാവാനും കാരണമായി. കുടുംബത്തോടെ സഊദിയില്‍ കഴിയുന്ന വിദേശികള്‍ രാജ്യത്തു ചെലവഴിക്കുന്ന സമ്പത്ത് രാഷ്ട്രത്തിനു വലിയ വരുമാന മാര്‍ഗമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നതിലുപരി വാഹനം, വിദ്യാഭ്യാസം, ടെലികമ്യൂണിക്കേഷന്‍, വ്യോമഗതാതഗം തുടങ്ങിയ മേഖലയില്‍ വിദേശികള്‍ ചെലവഴിക്കുന്ന വിവിധ മേഖലയില്‍ കനത്ത തിരിച്ചടിയുണ്ടാക്കാന്‍ ലെവി കാരണമാവും.
കുടുംബത്തെ നാട്ടിലയക്കുന്നതോടെ തൊഴിലാളി സൗദിയില്‍ ചെലവഴിക്കുന്ന സംഖ്യ വളരെ ചെറിയ ശതമാനമായി കുറയുകയും ബാക്കി വരുമാനം സ്വന്തം നാട്ടിലേക്ക് അയക്കുകയും ചെയ്യുകയുമാവും ഫലം.
വിദേശി കുടുംബങ്ങളുടെ കൂട്ട ഒഴിഞ്ഞുപോക്ക് സ്വകാര്യ തൊഴില്‍ മേഖലയിലും വിപണിയിലും പ്രതിഫലിക്കുമെന്നും അതിനാല്‍ പദ്ധതി ഏര്‍പ്പെടുന്നതിനു മുമ്പ് ആയിരം വട്ടം ആലോചിക്കുമെന്നും ഡോ. ഹമദ് അല്‍മാനിഅ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."