ലോക് അദാലത്ത് തീരുമാനം കോടതി ഉത്തരവിന് സമാനം: മനുഷ്യാവകാശ കമ്മിഷന്
ആലപ്പുഴ: ലീഗല്‍ സര്‍വിസ് അതോറിറ്റീസ് ആക്റ്റ് പ്രകാരം രൂപീകരിച്ച ലോക് അദാലത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ കോടതി ഉത്തരവിന് സമാനമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
ഹരിപ്പാട് ഗ്രാമപഞ്ചായത്തില്‍ യു.ഡി ക്ലര്‍ക്കായിരിക്കെ മരിച്ച എം. രവീന്ദ്രനാഥന്റെ കുടുംബപെന്ഷന് രണ്ടാം ഭാര്യക്ക് നല്‍കണമെന്ന ലോക് അദാലത്ത് ഉത്തരവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുകയായിരുന്നു കമ്മിഷന്. ഈ കേസിലെ ലോക് അദാലത്ത് ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കണമെന്നും കമ്മിഷന് ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു.
ആലപ്പുഴ കരുവാറ്റ സ്വദേശിനി എല്‍. രമണി നല്കിയ പരാതിയിലാണ് ഉത്തരവ്. കാര്‍ത്തികപ്പള്ളി ലീഗല്‍ സര്‍വിസ് അതോറിറ്റി രൂപീകരിച്ച ലോക് അദാലത്തില്‍ പരാതിക്കാരിയും രവീന്ദ്രനാഥിന്റെ ആദ്യഭാര്യയും മറ്റ് അവകാശികളും വിഷയത്തില്‍ തീരുമാനം എടുത്തതായി കമ്മിഷന് നിരീക്ഷിച്ചു. രവീന്ദ്രനാഥിന്റെ സര്‍വിസ് ആനുകൂല്യങ്ങള്‍ പരാതിക്കാരി രമണിക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും ലഭിക്കുന്നതിന് ആദ്യഭാര്യയും മക്കളും സമ്മതം നല്കിയിട്ടുള്ളതായി ലോക്അദാലത്തിന്റെ നിര്‍ദേശത്തിലുണ്ടെന്ന് കമ്മിഷന് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."