ഇസ്‌ലാമെന്നാല്‍ തീവ്രവാദമല്ല: ഉമര്‍ അബ്ദുല്ല
ശ്രീനഗര്‍: ഇസ്‌ലാമെന്നാല്‍ തീവ്രവാദമല്ലെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മിര്‍ മുന്‍മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല. കഴിഞ്ഞദിവസം സൈന്യത്തിനുനേരെ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി നടത്തിയ വിവാദപ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാംപോറില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ എട്ടുസൈനികര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിമെന്ന നിലയില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞിരുന്നു. റമദാനില്‍ ആക്രമണം നടത്തിയതിനെ മെഹബൂബ കടുത്ത ഭാഷയില്‍ നേരിട്ടത് വലിയ വിവാദമായിരുന്നു. ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതിനുവേണ്ടിയാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചതെന്ന വാദവുമായി വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ട ദുഃഖത്തിനൊപ്പം മെഹബൂബയുടെ പ്രസ്താവന മറ്റൊരു ദുഃഖമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. ഇസ്‌ലാമെന്നാല്‍ ഭീകരവാദമാണെന്ന ഡല്‍ഹിയിലുള്ള ചിലരുടെ പ്രചാരണത്തിന് അടിത്തറയൊരുക്കാനാണ് മെഹബൂബ ശ്രമിക്കുന്നതെന്നും ഉമര്‍ അബ്ദുല്ല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."