യു.പി ഭരണത്തില്‍ സംസ്ഥാനത്തെ എം.പിമാര്‍ ഇടപെടരുതെന്ന് മോദി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഭരണകാര്യങ്ങളില്‍ ഒരുകാരണവശാലും സംസ്ഥാനത്തുനിന്നുള്ള ബി.ജെ.പി എം.പിമാര്‍ ഇടപെടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം.
രാഷ്ട്രീയമായി ഏതൊരുചലനവും കനത്ത തിരിച്ചടിക്ക് വഴിവയ്ക്കുമെന്ന ഭീതിയാണ് അദ്ദേഹത്തെ ഇത്തരമൊരു നിര്‍ദേശത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യമായിരിക്കും സംസ്ഥാന ഭരണത്തില്‍ എം.പിമാരുടെ ഇടപെടലിന് വഴിവയ്ക്കുകയെന്നും മോദി കണക്കുകൂട്ടുന്നു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള പാര്‍ട്ടി എം.പിമാരുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ കണ്ണില്‍ എല്ലാവരും തുല്യരായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളെ ജനപ്രതിനിധികളായി തെരഞ്ഞെടുത്ത ജനങ്ങളെ മാനിക്കണമെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും മോദി എം.പിമാരെ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."