അക്ഷയ മാതൃകയില്‍ അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍: ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍
പാലക്കാട്: ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ഇവിടെ നല്‍കുന്ന രേഖകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഇതു സംബന്ധിച്ച് ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അതിനാല്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് പൊതുജനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെയോ അംഗീകൃത അക്ഷയകേന്ദ്രങ്ങളെയോ സമീപിക്കണം.
സര്‍ക്കാര്‍ ഐ.ടി സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ചുമതലപ്പെട്ട ഏജന്‍സിയാണ് അക്ഷയ കേന്ദ്രങ്ങളെന്നും കൃത്യമായ സര്‍ക്കാര്‍ നിരീക്ഷണവും ഓഫിസ് സംവിധാനവും അക്ഷയകേന്ദ്രങ്ങള്‍ക്കുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ വഴി ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ പലതിലും ഡിജിറ്റലൈസ്ഡ് ഒപ്പില്ലാത്തതും തെറ്റായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക വഴി അപേക്ഷകന് ലഭിക്കേണ്ട സഹായം ലഭ്യമാകാതെ വരുന്നതായും ഇന്റലിജന്‍സ് എ.ഡി.ജി.പി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."