HOME
DETAILS

ലണ്ടന്‍ ഭീകരാക്രമണം: മരണം അഞ്ചായി, ഏഴുപേരുടെ നില ഗുരുതരം; ഉത്തരവാദിത്തമേറ്റ് ഐ.എസ്

  
backup
March 23 2017 | 20:03 PM

%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%ae%e0%b4%b0%e0%b4%a3

ലണ്ടന്‍: വെസ്റ്റ് മിനിസ്റ്ററില്‍ ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞു. ബ്രിട്ടനിലെ കെന്റ് സ്വദേശിയായ ഖാലിദ് മസൂദാ(52)ണ് പാര്‍ലമെന്റ് സഭകളുടെ കവാടത്തില്‍ ആക്രമണം നടത്തിയതെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശാരീരികമായി മുറിവേല്‍പ്പിക്കലടക്കമുള്ള വിവിധ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പ്രതിയാണെന്നും എന്നാല്‍ ഇതുവരെ ഭീകരസംഭവങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. തങ്ങള്‍ക്കെതിരേ ആക്രമണം നടത്തുന്ന സഖ്യസേനയിലെ അംഗരാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ഐ.എസ് അനുകൂല വാര്‍ത്താ ഏജന്‍സി അമാഖ് റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ജനസഭയെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം എട്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ നാലുപേരെ ബര്‍മിങ്ഹാമില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ പ്രതിയുടെ വിശദവിവരങ്ങള്‍ തെരേസാ മേ പാര്‍ലമെന്റില്‍ വ്യക്തമാക്കിയില്ല. പൊലിസ് കോണ്‍സ്റ്റബിള്‍ കെയ്റ്റ് പാല്‍മര്‍ (48), ലണ്ടന്‍ കോളജിലെ ജീവനക്കാരി ആയിശ ഫറാദ് (40), കുര്‍ട്ട് കോക്രാന്‍ (50), അക്രമി എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരുക്കേറ്റ ഏഴുപേരുടെ നില ഗുരുതരമാണ്. മൂന്ന് പൊലിസുകാര്‍ ഉള്‍പ്പെടെ പരുക്കേറ്റ 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

വെസ്റ്റ് മിനിസ്റ്റര്‍ പാലത്തില്‍വച്ച് അക്രമി കാല്‍നടയാത്രക്കാരെ കാറിടിച്ച് പരുക്കേല്‍പിക്കുകയായിരുന്നു. ഇതില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. തുടര്‍ന്ന് ഇയാള്‍ പാര്‍ലമെന്റിലേക്ക് കത്തിയുമായി ഓടിക്കയറാന്‍ ശ്രമിക്കുകയും പാര്‍ലമെന്റ് വളപ്പില്‍ നിരായുധനായി നില്‍ക്കുകയായിരുന്ന പാല്‍മറിനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സായുധരായ പൊലിസുകാര്‍ അക്രമിയെ വെടിവച്ചു കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട പൊലിസുകാരന്‍ വീരനാണെന്നും എന്നും സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു.

ഭീകരന്‍ തനിച്ചാണ് ആക്രമണം നടത്തിയതെന്ന് മെട്രോപൊളിറ്റന്‍ പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ മാര്‍ റൗളി പറഞ്ഞു.
രാത്രി ആറുവീടുകളില്‍ റെയ്ഡ് നടത്തിയാണ് സംഭവത്തില്‍ ബന്ധമുള്ളതായി സംശയിക്കുന്നവരെ പിടികൂടിയത്. ആഗോള ഭീകരവാദത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആക്രമണമെന്നും റൗളി പറഞ്ഞു. ഭീകരവാദത്തിനുമുന്നില്‍ തലകുനിക്കില്ലെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു. നഗരത്തില്‍ സുരക്ഷ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.ആക്രമണത്തില്‍ കൊല്ലപ്പെട്ട ആയിശ വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിന് നൂറ് മീറ്ററോളം മാത്രം അകലെയുള്ള ലണ്ടന്‍ സിക്സ്റ്റ് ഫോം കോളജിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

ബ്രിട്ടന് ഐക്യദാര്‍ഢ്യവുമായി ലോകം

ലണ്ടന്‍: ഭീകരാക്രമണത്തെ ലോകനേതാക്കള്‍ അപലപിച്ചു. ഐക്യരാഷ്ട്രസഭയില്‍ ഒരു മിനുട്ട് മൗനം ആചരിച്ചു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്ത്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്നിവര്‍ ഉള്‍പ്പെടെ ലോകനേതാക്കള്‍ ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ചു. പാരിസിലെ ഈഫല്‍ ഗോപുരത്തില്‍ അര്‍ധരാത്രി ലൈറ്റ് അണച്ച് ബ്രിട്ടന്‍ ജനതയ്ക്ക് പിന്തുണ അറിയിച്ചു. ഇന്ത്യയുടെ പ്രാര്‍ഥനയും പിന്തുണയും ബ്രിട്ടനൊപ്പമാണെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

അന്താരാഷ്ട്ര സമൂഹം ഭീകരതയെ തുടച്ചുനീക്കുമെന്ന് പുടിന്‍ പറഞ്ഞു.
രാവിലെ 9.33ന് ബ്രിട്ടീഷ് പാര്‍ലമെന്റ് ചേര്‍ന്നപ്പോള്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരസൂചകമായി മൗനം ആചരിച്ചു. ബ്രിട്ടന്‍ മുസ്‌ലിം കൗണ്‍സിലും ആക്രമണത്തെ അപലപിച്ചു. ലണ്ടനിലെ ട്രഫല്‍ഗര്‍ ചത്വരത്തില്‍ വൈകിട്ട് നടന്ന ഐക്യദാര്‍ഢ്യ ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു. അക്രമികളുടേത് കിരാത നടപടിയാണെന്നും ഏതുസാഹചര്യത്തിലും ഇത്തരം ആക്രമണങ്ങളെ അംഗീകരിക്കാനാകില്ലെന്നും കൗണ്‍സില്‍ പ്രസിഡന്റ് ഹാറൂന്‍ ഖാന്‍ പറഞ്ഞു.

ഭീകരവാദത്തിന്റെ പേരില്‍ നമ്മെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിനുശേഷം അടച്ച വെസ്റ്റ് മിനിസ്റ്റര്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago