HOME
DETAILS

പായം പഞ്ചായത്തിനെ തരിശുരഹിത ജൈവ ഗ്രാമമാക്കും

  
backup
March 23 2017 | 22:03 PM

%e0%b4%aa%e0%b4%be%e0%b4%af%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81%e0%b4%b0

ഇരിട്ടി: പഞ്ചായത്തിനെ തരിശ് രഹിത ജൈവഗ്രാമമാക്കുന്നതുള്‍പ്പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായി പായം പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.കാര്‍ഷിക മേഖലയില്‍ സമഗ്ര വികസനം ലക്ഷ്യമാക്കി നെല്‍കൃഷി, ജൈവ പച്ചക്കറി, തെങ്ങ്, കവുങ്ങ് കുരുമുളക് മേഖലയിലും പശുവളര്‍ത്തല്‍, ആട് ഗ്രാമം, കോഴി മേഖലയിലുമായി 60 ലക്ഷം നീക്കി വെച്ചുകൊണ്ടുള്ള 21 കോടി 9669974 ലക്ഷം വരവും  20 കോടി 8612500 ലക്ഷം ചിലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റ് പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സാവിത്രി അവതരിപ്പിച്ചു. ഹരിത മാംഗല്യം കുടുംബശ്രീ ഇലകളിലൂടെ പദ്ധതി വിജയിപ്പിക്കുന്നതിന് 20 ഏക്കര്‍ സ്ഥലത്ത് ഞാലിപ്പൂവന്‍ വാഴത്തോട്ടം പദ്ധതി നടപ്പിലാക്കും. മാലിന്യ മുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും മറ്റുമായി 50 ലക്ഷം നീക്കിവെച്ചു. വള്ളിത്തോട് മാര്‍ക്കറ്റില്‍ ബസ്സ്ന്റാന്റ് കം ഷോപ്പിങ് കോപ്ലക്‌സും കല്യാണ മണ്ഡപവും സ്ഥാപിക്കുന്നതിന്  ആവശ്യ
മായ സ്ഥലം വാങ്ങിക്കാന്‍ 40 ലക്ഷം, വള്ളിത്തോട് പി.എച്ച്.സി.യെ രോഗി സൗഹൃദ ഡിസ്പന്‍സറിയാക്കി ഒന്നര ഏക്കര്‍ സ്ഥലത്ത് നവീകരണം നടത്താന്‍ 20 ലക്ഷം, കോളിക്കടവിലെ ആയുര്‍വേദ ഡിസ്‌പെന്‍സറി ആശുപത്രിയായി ഉയര്‍ത്താന്‍ 10 ലക്ഷം, പഞ്ചായത്തിലെ എല്ലാ കുളങ്ങളും നീര്‍ച്ചാലുകളും സംരക്ഷിക്കാന്‍ 10 ലക്ഷം എന്നിങ്ങനെ തുക നീക്കിവച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാ വീടുകളിലും കിണര്‍ റീ ചാര്‍ജ്ജ് ചെയ്യും. നടപ്പു വര്‍ഷം തന്നെ പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്, വയോജന സൗഹൃദ പഞ്ചായത്ത്, ബാല സൗഹൃദ പഞ്ചായത്ത് ആയി പ്രഖ്യാപിക്കുവാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. വിദ്യാര്‍ഥികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും യോഗ, കളരി, കരാട്ടെ ക്ലാസുകള്‍ സംഘടിപ്പിക്കുവാന്‍ ആറു ലക്ഷവും ഫുട്‌ബോള്‍, വോളിബോള്‍ കോച്ചിങ്ങിന് ഒരു ലക്ഷവും നീക്കിവച്ചു. പഞ്ചായത്ത് കെട്ടിടത്തില്‍ ഓഡിറ്റോറിയം നിര്‍മിക്കാന്‍ 10 ലക്ഷം നീക്കിവച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍ അധ്യക്ഷനായി. സെക്രട്ടറി ബാബു ജോസഫ്, വി.കെ പ്രേമരാജന്‍, ടോം മാത്യു, അനിത ജാനിഖാന്‍, ബാലകൃഷ്ണന്‍, ഇബ്രാഹിംകുട്ടി വള്ളിത്തോട്, പവിത്രന്‍ കരിപ്പായി, ജമീല നാസര്‍, കെ മീന, കെ.കെ വിമല സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം  ഓഫിസേഴ്സ് വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് കെ. ഗോപാലകൃഷ്ണൻ തന്നെ?; സ്ക്രീൻഷോട്ട് പുറത്ത് 

Kerala
  •  8 days ago
No Image

ജനുവരി 12ലെ ദുബൈ മെട്രോയുടെ സമയക്രമം മാറ്റിയതായി ആര്‍ടിഎ 

uae
  •  8 days ago
No Image

ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് നിരാശ; സൂപ്പർതാരത്തിന് വീണ്ടും പരുക്ക്

Cricket
  •  8 days ago
No Image

എക്കാലത്തെയും ചൂടേറിയ വര്‍ഷമായി 2024, ആഗോളതാപന പരിധി 1.5 ഡിഗ്രി സെല്‍ഷ്യസ് കടന്നു

Environment
  •  8 days ago
No Image

അജിത് കുമാറിന് തിരിച്ചടി; ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി, കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് ഡയരക്ടർ

Kerala
  •  8 days ago
No Image

ഏകദിനത്തിൽ ചരിത്രമെഴുതി സ്‌മൃതി മന്ദാന; സ്വന്തമാക്കിയത് റെക്കോർഡുകളുടെ പെരുമഴ

Cricket
  •  8 days ago
No Image

പത്തനംതിട്ട പോക്‌സോ കേസ്: 62 പേരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞെന്ന് സി ഡബ്ല്യുസി ചെയര്‍മാന്‍ , പത്തുപേര്‍ കസ്റ്റഡിയില്‍

Kerala
  •  8 days ago
No Image

ബംഗ്ലാദേശ് ഇതിഹാസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി

Cricket
  •  8 days ago
No Image

പഞ്ചാബ് എഎപി നേതാവ് ഗുർപ്രീത് ഗോഗി വെടിയേറ്റ് മരിച്ചു

National
  •  8 days ago
No Image

ഒരൊറ്റ ആഴ്ചയില്‍ മസ്ജിദുന്നബവയില്‍ നിസ്‌കരിക്കാനെത്തിയത് 55 ലക്ഷം വിശ്വാസികള്‍

Saudi-arabia
  •  8 days ago