കണ്ണൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനു തുടക്കം
കണ്ണൂര്‍: ഏഴാമത് കണ്ണൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് വിധു വിന്‍സന്റ് മുഖ്യാതിഥിയായി.
പി.പി സതീഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉപഹാരം നല്‍കി. വിധു വിന്‍സെന്റ്, ലോഗോ രൂപകല്‍പന ചെയ്ത കെ.പി പ്രവീണ്‍ കുമാര്‍, സിഗ്‌നേച്ചര്‍ ഫിലിം തയാറാക്കിയ ഷിജു സദന്‍ എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. സി മോഹനന്‍, ഇ.കെ പത്മനാഭന്‍, കെ.ടി ശശി, പി.കെ ബൈജു, യു.പി സന്തോഷ്, ഷിജിത്ത് കാട്ടൂര്‍ സംസാരിച്ചു. വിധു വിന്‍സന്റിന്റെ 'മാന്‍ഹോള്‍' ആയിരുന്നു ഉദ്ഘാടന ചിത്രം. ഇന്നു രാവിലെ പത്തുമുതല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നീലക്കുയില്‍, പകല്‍ 2.30ന് സ്വയംവരം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. വൈകുന്നേരം അഞ്ചിന് ടൗണ്‍ സ്‌ക്വയറില്‍ നവംതരംഗ സിനിമയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ ഓപ്പണ്‍ഫോറം . 6.30ന് ഐ, ദാനിയേല്‍ ബ്‌ളെയ്ക് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."