പൊടിക്കുണ്ട് സ്ഫോടനം: കുറ്റപത്രം സമര്‍പ്പിക്കാനുള്ള അനുമതി വേഗത്തിലാക്കണം: മനുഷ്യാവകാശ കമ്മിഷന്
കണ്ണൂര്‍: പുഴാതി പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരേ എക്സ്പ്ലോസീവ് വകുപ്പുകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള അനുമതി എത്രയും വേഗം ലഭ്യമാക്കണമെന്ന് ജില്ലാ പൊലിസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് നിര്‍ദ്ദേശം. പള്ളിക്കുന്ന് സ്വദേശി വി.കെ മനോജ് സമര്‍പ്പിച്ച പരാതിയില്‍ കമ്മിഷന് ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസാണ് ഉത്തരവിട്ടത്. അനുമതിയോ ലൈസന്‍സോ ഇല്ലാതെ മാരകമായ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച് സ്ഫോടനം നടന്ന വീട്ടിലെ താമസക്കാരനായ അനൂപിനെതിരെ നാട്ടുകാര്‍ നേരത്തെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയില്ലാത്തതിനാല്‍ കമ്മിഷന് എസ്.പിയില്‍ നിന്നു വിശദീകരണം തേടിയിരുന്നു. കേസിലെ ഒന്നു മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ക്കെതിരെ എക്സ്പ്ലോസീവ് വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കേണ്ടതിനാല്‍ റിപ്പോര്‍ട്ട് തയാറാക്കി കലക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും ഇവര്‍ ഇപ്പോഴും ജാമ്യത്തില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."